News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 25, 2020, 11:46 AM IST
pm modi ncc artists
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി എൻസിസി കേഡറ്റുകളും റിപ്പബ്ലിക് ദിനത്തിൽ പരിപാടി അവതരിപ്പിക്കുന്ന വിവിധ കലാകാരൻമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. സത്യം ജയിക്കണമെന്നാണ് ഭാരതം പഠിപ്പിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അഹിംസയാണ് പരമമായ ധർമ്മമെന്ന് പഠിപ്പിച്ചത് ഭാരതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ലോകാ സമസ്താ സുഖനോ ഭവന്തു എന്ന ദർശനവും ലോകത്തിന് സമ്മാനിച്ചത് ഭാരതമാണ്. സ്ത്രീകളെ ദൈവതുല്യരായി കാണുന്ന നാടാണ് ഭാരതമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗം ഏറെ പ്രചോദനം നൽകുന്നതാണെന്ന് കലാകാരൻമാരും എൻസിസി കേഡറ്റുകളും പറഞ്ഞു. പ്രധാനമന്ത്രിക്ക് മുന്നിൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയെ സന്ദർശിക്കാനായത് അഭിമാനകരമായ മുഹൂർത്തമായിരുന്നുവെന്നും എൻസിസി കേഡറ്റുകൾ പറഞ്ഞു.
കേരളത്തിൽനിന്ന് ഉൾപ്പടെ നിരവധി കലാകാരൻമാർ പങ്കെടുത്തു. കേരളത്തിന്‍റ കഥകളിയും ഓട്ടൻതുള്ളലുമൊക്കെ കലാകാരൻമാർ അവതരിപ്പിച്ചു. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിങ് ഉൾപ്പടെയുള്ളവർ സന്നിഹിതരായിരുന്നു.
Published by:
Anuraj GR
First published:
January 25, 2020, 11:46 AM IST