NEET| നീറ്റ് പരാമർശത്തിൽ നടൻ സൂര്യക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം
- Published by:Gowthamy GG
- news18-malayalam
Last Updated:
തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ എഴുതാനിരുന്ന മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനവുമായി സൂര്യ രംഗത്തെത്തിയത്.
ചെന്നൈ: നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷ നടത്തുന്നതിനെതിരായ നടന്‍ സൂര്യയുടെ പ്രകോപനപരമായ പരാമർശത്തിനെതിരെ മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യൻ രംഗത്ത്.
ജുഡീഷ്യറിയുടെ പ്രവർത്തനത്തെക്കുറിച്ച് സൂര്യയുടെ ആക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ് എം സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
കോവിഡ് പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷകൾ നടത്തുന്നതിനെതിരേ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൂര്യ വിമർശിച്ചിരുന്നു. മികച്ച കോച്ചിംഗും ഇൻറർനെറ്റ് കണക്റ്റിവിറ്റിയുമുള്ള വിദ്യാർത്ഥികളും വേണ്ട സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർഥികളും തമ്മിലുള്ള പൊതുവായ ഡിജിറ്റൽ വിഭജനത്തെയും അദ്ദേഹം വിമർശിച്ചു.
My heart goes out to the three families..! Can't imagine their pain..!! pic.twitter.com/weLEuMwdWL
— Suriya Sivakumar (@Suriya_offl) September 13, 2020
advertisement
ജഡ്ജിമാർ അവരുടെ വീടുകളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചുമതല നിർവഹിക്കുമ്പോൾ വിദ്യാർത്ഥികൾ എങ്ങനെ ധൈര്യത്തോടെ പുറത്തുവന്ന് പരീക്ഷ എഴുതുമെന്ന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. ഈ പരാമർശത്തിനെതിരെയാണ് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം പരാതി നൽകിയത്.
ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിൽ സൂര്യയുടെ മനോഭാവം കോടതിയെ അവഹേളിക്കുന്നതാണെന്ന് ജഡ്ജി വിലയിരുത്തിയതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ എഴുതാനിരുന്ന മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനവുമായി സൂര്യ രംഗത്തെത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
NEET| നീറ്റ് പരാമർശത്തിൽ നടൻ സൂര്യക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം