• HOME
 • »
 • NEWS
 • »
 • india
 • »
 • Arif Mohammad Khan | 'നെഹ്‌റുവിയൻ മതേതരത്വത്തിൽ മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് തുല്യരല്ല, സ്ഥിരം ന്യൂനപക്ഷം': ആരിഫ് മുഹമ്മദ് ഖാൻ

Arif Mohammad Khan | 'നെഹ്‌റുവിയൻ മതേതരത്വത്തിൽ മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് തുല്യരല്ല, സ്ഥിരം ന്യൂനപക്ഷം': ആരിഫ് മുഹമ്മദ് ഖാൻ

Firstpost.com-ന് നൽകിയ അഭിമുഖത്തിൽ വിവാദമായ തന്റെ ശബരിമല ക്ഷേത്ര സന്ദർശനം മുതൽ ഹിജാബ് വിഷയത്തിലെ 'ഗൂഢാലോചന' കമന്റ് വരെയുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

 • Share this:
  ഉത്പൽ കുമാർ

  കേരള ഗവർണർ (Kerala Governor) ആരിഫ് മുഹമ്മദ് ഖാൻ (Arif Muhammad Khan) 1980കളുടെ തുടക്കം മുതൽ തന്നെ രാജ്യത്തെ മതമൗലികവാദ ശക്തികൾക്കെതിരെ ശക്തമായി നിലകൊള്ളുന്ന വ്യക്തിയാണ്. രാജീവ് ഗാന്ധിയുടെ കാലത്തെ ഷാ ബാനോ കേസിലായാലും അടുത്തിടെ വിവാദമായ ഹിജാബ് വിഷയത്തിലായാലും (Hijab Row) അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പുരോഗമനവാദികൾ പോലും അദ്ദേഹത്ത വെറുക്കുന്നു എന്നതാണ് വിരോധാഭാസം. ഇന്ത്യയിൽ പ്രചാരത്തിലുള്ള മതേതരത്വത്തിന്റെ വൈകല്യമാണ് അത് സൂചിപ്പിക്കുന്നത്. അദ്ദേഹം "ഇസ്ലാമോഫോബിക്" (Islamophobic) ആണെന്നാണ് ഇത്തരക്കാരുടെ ആരോപണം. എന്നിട്ടും ആരിഫ് മുഹമ്മദ് ഖാൻ എതിർപ്പുകളെ മറികടന്ന് മുന്നേറുന്നു.

  Firstpost.com-ന് നൽകിയ അഭിമുഖത്തിൽ വിവാദമായ തന്റെ ശബരിമല ക്ഷേത്ര സന്ദർശനം മുതൽ ഹിജാബ് വിഷയത്തിലെ 'ഗൂഢാലോചന' കമന്റ് വരെയുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ-ഭൂരിപക്ഷ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നു.

  താങ്കൾ പലപ്പോഴും മതമൗലികവാദികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ശബരിമല സന്ദർശനം, ഉജ്ജെയ്ൻ മഹാകാൽ ക്ഷേത്ര ദർശനം എന്നിവയുടെ പശ്ചാത്തലത്തിൽ ഒരു സുന്നി നേതാവ് പറഞ്ഞത്, ഇസ്ലാം മതം ഉപേക്ഷിക്കാനുള്ള വാതിലുകൾ താങ്കളുടെ മുന്നിൽ തുറന്നു കിടക്കുകയാണ് എന്നാണ്. എന്തുകൊണ്ടാണ് ഒരു മുസ്ലീമിന്, അതിലുപരി ഒരു മുസ്ലീം ഗവർണർക്ക് ക്ഷേത്രത്തിൽ പോകാൻ കഴിയാത്തത്? ഈ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണുന്നു?

  ഇത്തരം ആളുകൾ തങ്ങളെ അസ്വസ്ഥരാക്കുന്നഎല്ലാ കാര്യങ്ങളെയും എതിർക്കുന്നവരാണ്. പലപ്പോഴും അക്രമാസക്തമായ രീതിയിൽ അവർ എതിർപ്പ് പ്രകടിപ്പിക്കുന്നു. എന്നാൽ ഞാൻ ഇതാദ്യമായല്ല ഒരു ക്ഷേത്രം സന്ദർശിക്കുന്നത്. 1980 കളുടെ തുടക്കത്തിൽ, പാർലമെന്റ് അംഗമായിരുന്ന സമയത്ത് നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചില ക്ഷേത്രങ്ങളുടെ നിർമ്മാണത്തിന് സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രങ്ങൾ സന്ദർശിച്ചതിന് അന്ന് എനിക്കെതിരെ ഫത്വ പ്രഖ്യാപിച്ചിരുന്നു. 1986ൽ ഷാ ബാനോ കേസിന്റെ സമയത്ത് എനിക്കെതിരെ ഫത്വകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അങ്ങനെയിരിക്കെ, എന്തുകൊണ്ടാണ് എന്റെ ക്ഷേത്ര സന്ദർശനത്തിൽ ഈ മതമൗലികവാദികൾ ഇപ്പോൾ ആശ്ചര്യം പ്രകടിപ്പിക്കുന്നത്? അവർ ഇതിനകം തന്നെ നിരവധി ഫത്വകൾ എനിക്കെതിരെ നൽകിയിട്ടുണ്ട്. അത് ഇനിയും തുടരുമായിരിക്കും.

  എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ദൈവം ക്ഷേത്രങ്ങളോ പള്ളികളോ ഉൾപ്പെടെയുള്ള ഒരു ആരാധനാലയത്തിലും ഒതുങ്ങുന്നതല്ല. രോഗബാധിതരിലും വിശക്കുന്നവരിലും വേദന അനുഭവിക്കുന്നവരിലും ദൈവത്തെ കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു പ്രവാചക പാരമ്പര്യം തന്നെ നമുക്കുണ്ട്. ഭഗവദ് ഗീതയിൽ മനോഹരമായ ഒരു ശ്ലോകവുമുണ്ട്: “യോ മാം പശ്യതി സർവത്ര സർവഃ ച മയി പശ്യതി/തസ്യഹാം ന പ്രാണാശ്യാമി സ ച മേ ന പ്രാണാശ്യാമി സ ച മേ ന പ്രാണാശഹ്യാതി” (എന്നെ എല്ലായിടത്തും കാണുകയും, എല്ലാത്തിലും എന്നെ കാണുകയും
  ചെയ്യുന്നവരിൽ നിന്ന് ഞാനോ എന്നിൽ നിന്ന് അവരോ ഒരിക്കലും പിരിയുന്നില്ല). ഞാൻ ഒരു വിശ്വാസിയാണ്, എന്നാൽ ആചാരങ്ങൾ പിന്തുടരുന്ന വ്യക്തിയല്ല. എന്നെ സംബന്ധിച്ചിടത്തോളം ദൈവം സർവ്വവ്യാപിയാണ്. ക്ഷേത്രങ്ങളിലോ പള്ളികളിലോ ഒതുങ്ങുന്ന ശക്തിയല്ല.

  ഒരു മുസ്ലീം പുരോഹിതൻ താങ്കളെ വെറുക്കുന്നത് സ്വാഭാവികമാണ്. എന്നാൽ താങ്കളുടെ സ്വന്തം മതത്തിൽ ഉൾപ്പെട്ട, പുരോഗമനവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും താങ്കൾക്കെതിരാണ്. ഈ വിരോധാഭാസത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

  പുരോഗമനവാദികളായ ഹിന്ദുക്കൾ എനിയ്ക്ക് എതിരാകാൻ കാരണം മതേതരത്വത്തെക്കുറിച്ചുള്ള അവരുടെ മിഥ്യാസങ്കൽപ്പം മൂലമാണ്. എന്നാൽ മുസ്ലീം പുരോഗമനവാദികളിൽ ഭൂരിഭാഗവും തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ വിശാലമനസ്കതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്നവരാണ്. എന്നാൽ നിർഭാഗ്യവശാൽ അവർ ഒരു സാമ്രാജ്യത്വ സംസ്കാരവുമായി ചേർന്നു നിൽക്കുന്നു. തങ്ങൾ ഭരണവർഗത്തിൽ പെട്ടവരാണെന്നും തങ്ങളുടെ വരവിന് മുമ്പ് ഇന്ത്യയിൽ ഇരുട്ടായിരുന്നുവെന്നും വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഇസ്ലാമിക മേധാവിത്വ ​​ചിന്താഗതിയാണ് അവരെ നയിക്കുന്നത്. അറബ് ചരിത്രകാരന്മാർ ഇന്ത്യയെക്കുറിച്ച് എന്താണ് എഴുതിയിരിക്കുന്നതെന്ന് അവർക്കറിയില്ല. ലോകത്തിലെ അഞ്ച് നാഗരികതകളിൽ, അറിവിന്റെയും വിവേകത്തിന്റെയും ഔന്നത്യത്തിന് പേരുകേട്ട ഒരേയൊരു നാഗരികത ഇന്ത്യയാണെന്നാണ് അറബ് ചരിത്രകാരന്മാർ പറയുന്നത്.

  Also Read-ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു; 'അനിവാര്യമായ മതപരമായ ആചാരമല്ല'

  ഇത്തരക്കാർ സംസ്‌കാരവും മതവും തമ്മിൽ വേർതിരിച്ച് മനസിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഒരുപാട് മുസ്ലീങ്ങൾ ഇന്ത്യൻ പേരുകൾ ഉപയോഗിക്കുന്നില്ല. എന്നാൽ അവർ വളരെ സന്തോഷത്തോടെ റുസ്തം, സൊഹ്‌റാബ്, പർവേസ് എന്നിങ്ങനെയുള്ള ഇറാനിയൻ പേരുകൾ സ്വീകരിക്കുന്നുണ്ട്. ബാലിയിൽ വച്ച് ഒരു ഇന്തോനേഷ്യക്കാരനെ കണ്ടുമുട്ടിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ബാലിയിലെ പ്രശസ്തമായ കൃഷ്ണ-അർജുന പ്രതിമയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, "ഇസ്ലാം നമ്മുടെ മതമാണ്, എന്നാൽ ഇതാണ് നമ്മുടെ സംസ്കാരം." ഇന്ത്യയിലെ മുസ്ലീങ്ങൾ ഇറാനികളിൽ നിന്നോ ഇന്തോനേഷ്യക്കാരിൽ നിന്നോ ഇക്കാര്യങ്ങൾ പഠിക്കുകയും സംസ്കാരവും മതവും തമ്മിൽ വേർതിരിച്ച് കാണാൻ തുടങ്ങുകയും വേണം.

  താങ്കൾ ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്നുവെന്നാണ് പുരോഗമനവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പലപ്പോഴും കുറ്റപ്പെടുത്തുന്നത്. താങ്കൾ ഇസ്‌ലാമോഫോബിക് ആണെന്നും അവർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ എന്താണ് പ്രതികരണം?

  ഞാൻ ഇസ്ലാമോഫോബിക് അല്ല. ഞാൻ എന്തിന് അങ്ങനെ ഒരാളാകണം? ഞാൻ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. എന്നാൽ മുസ്ലീങ്ങൾ ഇരയാക്കപ്പെടുന്നു എന്ന തരത്തിലുള്ള ആഖ്യാനങ്ങളോട് എനിക്ക് പ്രശ്‌നമുണ്ട്. കാരണം ഒരിക്കൽ നിങ്ങൾ ഇരയെന്ന് വിളിക്കപ്പെട്ടാൽ അത് നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കും. അത് നിങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റും. നിയമാനുസൃതമായ നടപടിക്രമങ്ങളില്ലാതെ ആരും കൊല്ലപ്പെടരുതെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ, സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി ആൾക്കൂട്ടക്കൊലപാതകങ്ങൾ നടത്തുന്നത് ഗുരുതരമായ പ്രശ്നമാണ്. എനിയ്‌ക്കെതിരെ അഞ്ച് തവണ ഇത്തരം ആക്രമണ ശ്രമങ്ങൾ നടന്നു. മുശീറുൽ ഹസന്റെ ഖബറടക്ക വിലാപയാത്രയിൽ പങ്കെടുക്കാൻ പോയപ്പോൾ ജാമിഅ മില്ലിയയിൽ വെച്ചായിരുന്നു അവസാനത്തെ ശ്രമം. അന്ന് ഞാൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

  ദാദ്രിയിലെ സംഭവത്തിന് വളരെ മുമ്പു തന്നെ ആൾക്കൂട്ടക്കൊലപാതകങ്ങൾ രാജ്യത്ത് നടന്നിരുന്നു. മുസ്ലീങ്ങൾ എതിർപ്പ് പ്രകടിപ്പിച്ച പുസ്തകം എഴുതിയയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, എന്നാൽ അതിന്റെ പേരിൽ എത്ര പേരെയാണ് കൊന്നൊടുക്കിയിട്ടുള്ളത്? മുന്നൂറ്റി അൻപത് പേരെ! ആരാണ് ഈ കിരാത സംസ്കാരം കൊണ്ടുവന്നത്? വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ഒരു ഉപകരണമായി ആൾക്കൂട്ട കൊലപാതകത്തെ ഉപയോഗിക്കാൻ പാടില്ല. എന്നിട്ട് മറ്റുള്ളവർ നമ്മെ അനുകരിക്കാൻ തുടങ്ങുമ്പോൾ നാം സ്വയം ഇരകളാണെന്ന് അവകാശപ്പെടുന്നു! അത് ശരിയല്ല.

  മതേതരത്വത്തിന്റെ പേരിലുള്ള ന്യൂനപക്ഷ പ്രീണനം നാം നിരന്തരം കാണുന്നതാണ്. മൻമോഹൻ സിങ്ങിനെപ്പോലുള്ള ആളുകൾ പോലും പറയുന്നത് ന്യൂനപക്ഷങ്ങൾക്കാണ് ഇന്ത്യയുടെ വിഭവങ്ങളിൽ ആദ്യം അവകാശമുള്ളതെന്നാണ്. താങ്കൾ അതിനെ എങ്ങനെ നോക്കിക്കാണുന്നു?

  മതേതരത്വത്തിന്റെ ഈ വ്യാഖ്യാനത്തെ ഞാൻ പരസ്യമായി എതിർത്തിട്ടുണ്ട്. ഇത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അവരെ ദേശീയ വിഭവങ്ങൾക്ക് വേണ്ടി പരസ്പരം മത്സരിക്കുന്നവരാക്കുന്നു. ഒരു വിഭാഗത്തെ മറ്റൊന്നിനെതിരെ നിർത്തി ആദ്യം ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരാണ്. സ്വാതന്ത്ര്യത്തിനുമുമ്പ്, നമ്മുടെ നേതാക്കൾ കൊളോണിയൽ നയമായ ഭിന്നിപ്പിച്ച് ഭരിക്കലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തിരുന്നു. എന്നാൽ 1947നു ശേഷം നമ്മുടെ സ്വന്തം രാഷ്ട്രീയക്കാരിലെ തന്നെ വലിയൊരു വിഭാഗം ഈ നയം സ്വീകരിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പ് അത് ഹിന്ദുക്കളും മുസ്ലീങ്ങളും എന്നായിരുന്നു, സ്വാതന്ത്ര്യത്തിന് ശേഷം അത് ഭൂരിപക്ഷവും ന്യൂനപക്ഷവും എന്നായി മാറി.

  Also Read- Hijab Row|ഹിജാബ് നിരോധനം: കർണാടക ഹൈക്കോടതി വിധിയിൽ പറയുന്നതെന്ത്?

  "ന്യൂനപക്ഷം" എന്ന പദപ്രയോഗത്തോട് എനിക്ക് വ്യക്തമായ എതിർപ്പുണ്ട്. ഈ പദം ഉപയോഗിക്കുന്നതിലൂടെ, മുസ്ലീങ്ങളെ ഒരു ചെറിയ വിഭാഗമായി കാണാൻ ആളുകൾ പ്രേരിപ്പിക്കപ്പെടും. ഇത് തുല്യ പൗരത്വം, അഭിമാനബോധം എന്നിവ ഇല്ലാതാക്കുന്നു. നെഹ്‌റുവീയൻ മതേതരത്വത്തിന്റെ ഏറ്റവും മൗലികമായ വിഡ്ഢിത്തം അത് മുസ്ലീങ്ങളെ ഹിന്ദുകൾക്ക് തുല്യരായി കാണുന്നില്ല. മറിച്ച് സ്ഥിരം ന്യൂനപക്ഷമായി കാണുന്നു എന്നതാണ്.

  ഷാ ബാനോ കേസ് മുതൽ മുത്തലാഖ് വരെയുള്ള വിഷയങ്ങളിൽ താങ്കൾ രാജീവ് ഗാന്ധിയ്‌ക്കൊപ്പവും ഇപ്പോൾ നരേന്ദ്ര മോദിയ്‌ക്കൊപ്പവും നിലകൊണ്ടിട്ടുണ്ട്. ഈ രണ്ട് നേതാക്കളും രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുകൾ ഉള്ളവരാണ് എന്നതാണ് രസകരമായ വസ്തുത. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇരുവരുടെയും സമീപനങ്ങളെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

  ഞാൻ താരതമ്യങ്ങളിൽ വിശ്വസിക്കുന്നില്ല. രാജീവ് ഗാന്ധി ഒരു മാന്യനായിരുന്നു. ഷാ ബാനോ കേസിൽ തന്റെ തെറ്റായ ഉപദേശകർക്ക് വേണ്ടിയാണ് അദ്ദേഹം അങ്ങനെ ഒരു നിലപാട് കൈക്കൊണ്ടത്. ഗുജറാത്ത് അക്രമത്തിന് ശേഷം ഞാൻ നരേന്ദ്രമോദിയെ വിമർശിച്ചിരുന്നുവെന്ന് കേൾക്കുമ്പോൾനിങ്ങൾ ഒരുപക്ഷേ ആശ്ചര്യപ്പെട്ടേക്കാം, ആറ് മാസം ഞാൻ ഗുജറാത്തിൽ ചെലവഴിച്ചില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തെ എനിയ്ക്ക് ശരിയായി മനസ്സിലാക്കാൻ കഴിയില്ലായിരുന്നു.

  Also Read- Media One| മീഡിയ വൺ വിലക്കിന് സുപ്രീംകോടതിയുടെ സ്റ്റേ; സംപ്രേഷണത്തിന് താൽക്കാലിക അനുമതി

  കേരള ഗവർണർ ആകുന്നതിന് മുമ്പ് ഞാൻ അദ്ദേഹത്തെ മൂന്ന് തവണ മാത്രമേ കണ്ടിട്ടുള്ളൂ. മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് ശേഷം, മുത്തലാഖ് നിയമവുമായി മുന്നോട്ട് പോകുന്നതിൽ മോദി പരാജയപ്പെട്ടാൽ 1986 ലെ ഷാ ബാനോ കേസിൽ രാജീവ് ഗാന്ധി ചെയ്ത തെറ്റ് നമ്മളും ആവർത്തിക്കുമെന്ന് പറഞ്ഞ് ഞാൻ ആറ് പേജുള്ള ഒരു കത്ത് മോദിയ്ക്ക് എഴുതിയിരുന്നു. അടുത്ത ദിവസം അദ്ദേഹം എന്നെ വിളിച്ചു, 45 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തിനിടെ വിഷയം ചർച്ച ചെയ്യാൻ നിയമ മന്ത്രാലയം എന്നെ ബന്ധപ്പെടുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. മുത്തലാഖ് ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയപ്പോൾ, ഞാൻ പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് അഭിനന്ദിച്ചു. ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണോ എന്ന് മോദി അന്ന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ എന്നോട് ചോദിച്ചു. മോദിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ വിശ്വസ്തതയല്ല, പ്രശ്‌നങ്ങളാണ് പരമപ്രധാനമെന്ന് ഈ ഒരൊറ്റ സംഭവം വ്യക്തമാക്കുന്നു.

  ഉഡുപ്പി ഹിജാബ് വിവാദത്തെ താങ്കൾ ഗൂഢാലോചന എന്നാണ് വിശേഷിപ്പിച്ചത്. എന്തുകൊണ്ട്?

  ഹിജാബ് വിവാദം യഥാർത്ഥത്തിൽ ഒരു ഗൂഢാലോചനയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. നിങ്ങൾ ഒരു സ്ഥാപനത്തിൽ പഠിക്കുമ്പോൾ ആ സ്ഥലത്തെ ഡ്രസ് കോഡ് പിന്തുടരണം. ചിലർക്ക് വേണ്ടി മാത്രം സ്ഥാപനം അതിന്റെ നിയമം മാറ്റില്ല. ഈ പെൺകുട്ടികളുടെ കാര്യത്തിൽ എനിക്ക് വിഷമം തോന്നുന്നു; അവർ നിരപരാധികളാണ്. മോദി സർക്കാരിനെ ലക്ഷ്യം വയ്ക്കുന്ന ചിലരുടെ കളിപ്പാവകളാണ് അവർ. പരമ്പരാഗതമായി ഹിജാബ് ഇസ്ലാമിലെ അവിഭാജ്യ ഘടകമല്ല. പ്രവാചകന്റെ കാലത്ത് സ്ത്രീകൾ ഹിജാബ് ധരിച്ചിരുന്നില്ല എന്നതിന് നിരവധി തെളിവുകളുണ്ട്.

  എന്നാൽ ഹിജാബ് അനിവാര്യമാണെന്ന് പറയുന്ന നിരവധി മുസ്ലീം പുരോഹിതന്മാരുണ്ട്...

  ഇസ്ലാം മതത്തിൽ അഞ്ച് സ്തൂപങ്ങളുണ്ടെന്ന് ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിലവിൽ ഈ അഞ്ച് സ്തൂപങ്ങളുള്ളപ്പോൾ ആറാമത് ഒന്ന് എന്തിനാണ് ചേർക്കുന്നത്? അതിന് എനിക്ക് അധികാരമുണ്ടോ? പഞ്ചസ്തൂപങ്ങളിൽ ഹിജാബ് ഉൾപ്പെട്ടിട്ടുണ്ടോ? ഈ അഞ്ച് അടിസ്ഥാന തത്വങ്ങൾ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. വാസ്തവത്തിൽ, ഖുർആനിൽ 'ഹിജാബ്' എന്ന പദം ഏഴ് തവണ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

  രാജ്യത്ത് ഏകീകൃതസിവിൽ കോഡ് നടപ്പിലാക്കേണ്ട സമയമാണിതെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

  യഥാർത്ഥത്തിൽ ഏക സിവിൽ കോഡ് (Uniform Civil Code) എന്ന പദം ശരിയായ പദമല്ല. ഇതിന് പിന്നിലെ ആശയം ഏകീകരണത്തിന് വേണ്ടിയുള്ളതല്ല. പൊതു അവകാശങ്ങൾക്കും കടമകൾക്കും വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് അതിലൂടെ ലക്ഷ്യമിടുന്നത്. കോമൺ സിവിൽ കോഡ് എന്നതാണ് ശരിയായ വാക്ക്. കോമൺ സിവിൽ കോഡ് നമ്മുടെ ഭരണഘടനാ അസംബ്ലി തീരുമാനിക്കുന്ന ഭരണഘടനാപരമായ ബാധ്യതയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ ഇതിലെ ഒരേയൊരു ചർച്ചാ വിഷയം അത് നടപ്പിലാക്കുന്ന സമയം സംബന്ധിച്ചാണ്. അത് ഇപ്പോൾ തന്നെ നടപ്പിലാക്കണോ? അതോ കുറച്ച് സമയം കൂടി കാത്തിരിക്കണോ എന്നതാണ്.
  Published by:Rajesh V
  First published: