News18 Mega Opinion Poll: 400ലധികം സീറ്റുകൾ നേടി എൻഡിഎയ്ക്ക് മൂന്നാം വിജയം; INDI സഖ്യം 100 ലധികം സർവേ
- Published by:Vishnupriya S
- news18-malayalam
Last Updated:
543 മണ്ഡലങ്ങളിലായി 350 സീറ്റുകളിൽ ബിജെപി ഒറ്റകക്ഷിയായി വിജയിക്കുമെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു
വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 ലധികം സീറ്റുകൾ നേടുമെന്ന് ന്യൂസ് 18 മെഗാ ഒപ്പീനിയന്‍ ഫലം. ഇൻഡി മുന്നണിയുടെ വിജയം 105ഓളം സീറ്റുകളിൽ മാത്രം ഒതുങ്ങുമെന്നും സർവേ ഫലം പറയുന്നു. 543 മണ്ഡലങ്ങളിലായി 350 സീറ്റുകളിൽ ബിജെപി ഒറ്റകക്ഷിയായി വിജയിക്കുമെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 12 മുതൽ മാർച്ച് 1 വരെ രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ 518 ലോക്സഭാ മണ്ഡലങ്ങളിൽ നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് ന്യൂസ് 18 റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ 400 ലധികം സീറ്റുകളിൽ വിജയിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം യഥാർഥ്യമാകുമെന്ന് സൂചിപ്പിക്കുന്നതാണ് സർവേ ഫലങ്ങൾ. 350 സീറ്റുകളിൽ ബിജെപി ഒറ്റകക്ഷിയായും 61 സീറ്റുകളിൽ ജനതാദൾ (യുണൈറ്റഡ്), തെലുഗ് ദേശം പാർട്ടി തുടങ്ങിയ രാഷ്ട്രീയ സഖ്യങ്ങളും വിജയം കണ്ടെത്തുമെന്ന് ന്യൂസ് 18 സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. അഭിപ്രായ സർവേ ഫലങ്ങൾ അനുസരിച്ച് ഉത്തർപ്രദേശിൽ 77 ഉം, മധ്യപ്രദേശിൽ 28ഉം, ഛത്തീസ്ഗഢിൽ 10ഉം, ബീഹാറിൽ 38ഉം, ജാർഖണ്ഡിൽ 12ഉം, കർണാടകയിൽ 25ഉം സീറ്റുകൾ എൻഡിഎ നേടും.
advertisement
കൂടാതെ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഒഡീഷയിൽ 13ഉം, പശ്ചിമ ബംഗാളിൽ 25ഉം, തെലങ്കനായിൽ 8ഉം ആന്ധ്രാപ്രദേശിൽ 18ഉം സീറ്റുകളിൽ വിജയം നേടി എൻഡിഎ തങ്ങളുടെ ഗ്രാഫ് ഉയർത്തുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഒപ്പം ഗുജറാത്തിലെ 26 മണ്ഡലങ്ങളിലെ മുഴുവൻ സീറ്റുകളിലും എൻഡിഎ സഖ്യം വിജയിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽ അഞ്ചും കേരളത്തിൽ രണ്ടും സീറ്റുകൾ നേടാൻ എൻഡിഎയ്ക്ക് സാധിച്ചേക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.
advertisement
അതേസമയം 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും 44 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസിന് വിജയ ശതമാനം കുറയാൻ സാധ്യതയുള്ള ചരിത്രത്തിലെ തന്നെ മറ്റൊരു പൊതുതിരഞ്ഞെടുപ്പാകും 2024ലേതെന്നും സർവേ ഫലം സൂചന നൽകുന്നു. ഇൻഡി മുന്നണി 105 സീറ്റുകൾ നേടുമെന്നും അതിൽ 49 ഓളം സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്സ് വിജയിക്കുക എന്നുമാണ് സർവേ ഫലം. എഐഎഡിഎംകെ, ബിഎസ്പി, ബിആർഎസ്, ബിജെഡി, വൈഎസ്ആർസിപി എന്നിവർ ആകെ 27 സീറ്റുകളിൽ വിജയിച്ചേക്കുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. രാജ്യത്തെ 95% ലോക്‌സഭാ മണ്ഡലങ്ങളിൽ ന്യൂസ് 18 നടത്തിയ സർവേ രാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ഒന്നാണ്.
advertisement
ഓരോ ലോക്സഭാ മണ്ഡലങ്ങളിലെയും മൂന്ന് വിധാൻ സഭകളെയും ഓരോ വിധാൻ സഭകളിലെയും അഞ്ച് പോളിംഗ് ബൂത്തുകളെയും തിരഞ്ഞെടുത്ത് വോട്ടർമാരുമായി നേരിട്ട് നടത്തിയ അഭിമുഖങ്ങളിലൂടെയും ഒപ്പം 11 പ്രാദേശിക ഭാഷകളിലായി തയ്യാറാക്കിയ ചോദ്യാവലികൾക്ക് വോട്ടർമാർ നൽകിയ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് ന്യൂസ് 18 സർവേ ഫലം പുറത്ത് വിട്ടത്. 10 വ്യത്യസ്ത ഏജൻസികളിൽ നിന്നുള്ള പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് സർവേയ്ക്ക് നേതൃത്വം നൽകിയത്. ആകെ 21 സംസ്ഥാനങ്ങളിലായി 1,18,616 പേരില്‍ നടത്തിയ സര്‍വേ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ വികാരങ്ങളെയും നിലപാടുകളെയും വിശദമായി വിശകലനം ചെയ്യുകയും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുകയും ചെയ്യുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 15, 2024 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
News18 Mega Opinion Poll: 400ലധികം സീറ്റുകൾ നേടി എൻഡിഎയ്ക്ക് മൂന്നാം വിജയം; INDI സഖ്യം 100 ലധികം സർവേ


