advertisement

ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി; തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു

Last Updated:

രാഹുൽ ഗാന്ധിക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നും സ്പീക്കർ സർക്കാരിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു

Rapid Read
ലോക്സഭ (ഫയൽ ചിത്രം)
ലോക്സഭ (ഫയൽ ചിത്രം)
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം വാരത്തിലും പാർലമെന്റിലെ സ്തംഭനാവസ്ഥ തുടരുന്നതിനിടെ, ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള അവിശ്വാസ നോട്ടീസ് പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്ച സമർപ്പിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 94-സി പ്രകാരം സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിനുള്ള നോട്ടീസ് ലോക്‌സഭാ സെക്രട്ടറി ജനറലിന് നൽകിയതായി കോൺഗ്രസ് ലോക്‌സഭാ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗൊഗോയ് അറിയിച്ചു. കോൺഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ള 120-ഓളം എം പിമാർ നോട്ടീസിൽ ഒപ്പിട്ടു. എന്നാൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഇതിൽ നിന്ന് വിട്ടുനിന്നു എന്നത് ശ്രദ്ധേയമാണ്.
പാർലമെന്റിലെ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടെന്ന സൂചനയാണ് തൃണമൂൽ കോൺഗ്രസിന്റെ ഈ തീരുമാനം നൽകുന്നത്. ആദ്യം സ്പീക്കർക്ക് ഒരു പ്രതിഷേധക്കത്ത് നൽകണമെന്നും നടപടിയുണ്ടായില്ലെങ്കിൽ മാത്രം അവിശ്വാസ പ്രമേയത്തിലേക്ക് കടക്കാമെന്നുമാണ് തങ്ങളുടെ നിർദേശമെന്ന് തൃണമൂൽ എം പി അഭിഷേക് ബാനർജി വ്യക്തമാക്കി.
advertisement
ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം എന്തിന്?
സ്പീക്കർ സർക്കാരിന്റെ താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും എന്നാൽ ഭരണപക്ഷത്തിന് പ്രതിപക്ഷത്തിനെതിരെ മോശം പരാമർശങ്ങൾ നടത്താൻ പോലും അനുവാദം നൽകുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തി.
കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ തന്നെ നന്ദിപ്രമേയം പാസാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനടുത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി സഭയിൽ വരാതിരുന്നതെന്ന് സ്പീക്കർ പറഞ്ഞിരുന്നു. എന്നാൽ സ്പീക്കറുടേത് പച്ചക്കള്ളമാണെന്നും പ്രധാനമന്ത്രി സ്പീക്കറുടെ പിന്നിൽ ഒളിക്കുകയാണെന്നും കോൺഗ്രസ് എം പി പ്രിയങ്ക ഗാന്ധി ആരോപിച്ചു.
advertisement
കൂടാതെ, എട്ട് പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തതും, ബിജെപി എം പി നിഷികാന്ത് ദുബെ മുൻ പ്രധാനമന്ത്രിമാർക്കെതിരെ നടത്തിയ പരാമർശങ്ങളിൽ നടപടിയെടുക്കാത്തതും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Summary: A coalition of nearly 120 Opposition MPs has filed a notice under Article 94-C to remove Lok Sabha Speaker Om Birla, accusing him of bias and stifling the voice of Opposition leaders like Rahul Gandhi. However, the Trinamool Congress (TMC) did not sign the notice, suggesting a rift in the INDIA bloc's strategy. The notice cites the arbitrary suspension of MPs and the Speaker's alleged partisan conduct as primary reasons for the move.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി; തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement