മദ്യനിരോധനമുള്ള നാട്ടിൽ വരൻ എത്തിയത് മദ്യപിച്ച്; വധു വിവാഹത്തിൽനിന്ന് പിൻമാറി

Last Updated:

'വിവാഹമാണെന്ന ബോധം പോലുമില്ലാതെയാണ് അയാൾ വന്നത്. ചുറ്റും നടക്കുന്നത് എന്തെന്ന് പോലും അറിയാതെയാണ് അയാൾ പെരുമാറിയത്'

പാട്ന: വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വിവാഹത്തിൽനിന്ന് പിൻമാറി താരമായി മാറിയിരിക്കുകയാണ് ഒരു യുവതി. മദ്യനിരോധനമുള്ള ബീഹാറിലാണ് വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽനിന്ന് പിൻമാറിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച ബീഹാറിലെ ദുംറി ചാപിയ ഗ്രാമത്തിൽ നടക്കേണ്ടിയിരുന്ന വിവാഹമാണ് മുടങ്ങിയത്. ബബ്ലു കുമാർ എന്നയാളാണ് സ്വന്തം വിവാഹവേദിയിൽ മദ്യപിച്ച് എത്തിയത്. ഇതേത്തുടർന്ന് വധു റിൻകി കുമാർ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് പ്രമുഖ വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ബബ്ലു കുമാറെന്ന് വധുവിന്‍റെ പിതാവ് ചാപ്ര പറയുന്നു. സ്വന്തം വിവാഹമാണെന്ന ബോധം പോലുമില്ലാതെയാണ് അയാൾ വന്നത്. ചുറ്റും നടക്കുന്നത് എന്തെന്ന് പോലും അറിയാതെയാണ് അയാൾ പെരുമാറിയതെന്നും ചാപ്ര പറഞ്ഞു. മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീധനമായി നൽകിയ കാശും മറ്റ് വസ്തുവകകളും തിരിച്ചുനൽകിയശേഷമാണ് വരനെയും കൂട്ടരെയും അവിടംവിടാൻ ഗ്രാമവാസികൾ അനുവദിച്ചത്. രസകരമായ കാര്യം 2015 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ എന്നതാണ്. മദ്യനിരോധനം നിലവിൽ വന്ന ശേഷം അനധികൃതമായി മദ്യം ഉൽപാദിപ്പിക്കുകയും വിൽക്കുകയും കുടിക്കുകയും ചെയ്തതിന് 95000 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് 1.30 ലക്ഷം പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
മദ്യനിരോധനമുള്ള നാട്ടിൽ വരൻ എത്തിയത് മദ്യപിച്ച്; വധു വിവാഹത്തിൽനിന്ന് പിൻമാറി
Next Article
advertisement
Love Horoscope October 9 | ബന്ധങ്ങൾ ശക്തിപ്പെടുത്താൻ അവസരം ലഭിക്കും; പ്രണയബന്ധം വിവാഹത്തിലേക്കെത്തും: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ അവസരം ലഭിക്കും; പ്രണയബന്ധം വിവാഹത്തിലേക്കെത്തും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളുടെ പ്രണയ ബന്ധങ്ങളുടെ വികസനവും കാണിക്കുന്നു

  • മിഥുനം, മീനം, കുംഭം രാശികൾക്ക് ശക്തമായ പ്രണയ സാധ്യതയുണ്ട്

  • മേടം, ചിങ്ങം, ധനു രാശിക്കാർക്ക് ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും

View All
advertisement