HOME /NEWS /India / രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമമില്ല; കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമമില്ല; കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍

Harsh Vardhan

Harsh Vardhan

മഹാരാഷ്ട്രയും ആന്ധ്രപ്രദേശും കോവിഡ് വാക്‌സിന്‍ ക്ഷമാമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം

  • Share this:

    മുംബൈ: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷമാമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. മഹാരാഷ്ട്രയും ആന്ധ്രപ്രദേശും കോവിഡ് വാക്‌സിന്‍ ക്ഷമാമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിന്‍ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

    മുംബൈ നഗരത്തില്‍ വാക്‌സിന്‍ സ്റ്റോക് അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ഉള്ളതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അറിയിച്ചിരുന്നു. തങ്ങളുടെ കൈവശം ഒരു ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് അവശേഷിക്കുന്നതെന്നും വാക്‌സിന്‍ ക്ഷാമമുണ്ടെന്നും മുംബൈ മേയര്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

    മഹാരാഷ്ട്രയില്‍ 14 ലക്ഷം കോവിഡ് വാക്‌സിന്‍ മാത്രമേ ഉള്ളൂവെന്നും ഇത് മൂന്ന് ദിവസത്തേക്ക് മാത്രമേ തികയുള്ളൂവെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആന്ധ്രപ്രദേശിലും വാക്‌സിന്‍ കുറവാണെന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തി. ആന്ധ്രപ്രദേശില്‍ 3.7 ലക്ഷം കോവിഡ് വാക്‌സിന്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.

    എന്നാല്‍ ഒരു സംസ്ഥാനത്തും കോവിഡ് വാകസിന്‍ ക്ഷമാമുണ്ടാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ഉറപ്പുനല്‍കി. ' നിലവില്‍ ഒരു സംസ്ഥാനത്തും കോവിഡ് വാക്‌സിന്‍ ക്ഷാമമില്ല. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ ക്ഷാമമില്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്‌സിന്‍ വിതരണം തുടരും'അദ്ദേഹം വ്യക്തമാക്കി.

    അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 55,000 കേസുകള്‍ മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഒറ്റയ്ക്ക് കാറോടിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. കാറിനെ പൊതുസ്ഥലമെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. അതിനാല്‍ മാസ്‌ക് ധരിക്കന്നത് വ്യക്തിക്കും ചുറ്റുമുള്ളവര്‍ക്കും സുരക്ഷ നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

    ഒറ്റയ്ക്ക് കാറോടിക്കവേ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തിയ കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് പ്രതിഭ എം സിങ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്‌ക് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഭിഭാഷകനായ സൗരഭ് ശര്‍മയാണ് ഹൈക്കോടതിയെ സമീപിച്ചത്. 'നിങ്ങള്‍ തനിച്ചാണെങ്കിലും മാസ്‌ക് ധരിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്. അത് നിങ്ങളുടെ സുരക്ഷയ്ക്കയാണ്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും മാസ്‌ക് ധരിക്കണം'കോടതി വ്യക്തമാക്കി.

    എല്ലാ ശാസ്ത്രജ്ഞന്‍മാരുടെയും സര്‍ക്കാരുകളുടെയും നിര്‍ദേശമാണ് കോവിഡിനെതിരെ സുരക്ഷിതമായിരിക്കാന്‍ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യമാണ് മാസ്‌ക് ധരിക്കുക എന്നത്. കോവിഡ് പോലുള്ള പകര്‍ച്ചവ്യാധിക്ക് എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രോഗം പരത്തനാവുമെന്നും ഹൈക്കോടതി പറഞ്ഞു.

    First published:

    Tags: Covid 19, Covid vaccine, Dr Harsh Vardhan, Vaccination