കാർ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞ് 51കാരൻ മരിച്ചു; വിദേശത്ത് നിന്നെത്തിയത് രണ്ടു ദിവസം മുൻപ്

Last Updated:

രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് നാട്ടിലെത്തിയ ക്രിസ്റ്റഫര്‍ ബന്ധു വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച വൈകിട്ടാണ് തന്റെ കാറില്‍ ഭൂതപ്പാണ്ടിയില്‍ എത്തിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കുവൈറ്റിൽ‌ നിന്ന് രണ്ടു ദിവസം മുന്‍പ് നാട്ടിലെത്തിയ 51കാരൻ കാറപകടത്തിൽ മരിച്ചു. ഭൂതപ്പാണ്ടിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞാണ് അപകടം. കന്യാകുമാരി ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫര്‍ (51) ആണ് മരിച്ചത്. ഭാര്യ ജ്ഞാനഷീല വിദേശത്തു നഴ്സാണ്. മക്കള്‍ മൂന്നുപേരും കട്ടിമാങ്കോട്ടുള്ള ജ്ഞാനഷീലയുടെ മാതാവിനോടൊപ്പമാണ് താമസം.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് നാട്ടിലെത്തിയ ക്രിസ്റ്റഫര്‍ ബന്ധു വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച വൈകിട്ടാണ് തന്റെ കാറില്‍ ഭൂതപ്പാണ്ടിയില്‍ എത്തിയത്. മടക്കയാത്രയില്‍ നാവല്‍ക്കാടിനു സമീപത്തു വച്ചു നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ അരശിയര്‍ കനാലിലേക്കു മറിയുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ ക്രിസ്റ്റഫറിനെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
കാർ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞ് 51കാരൻ മരിച്ചു; വിദേശത്ത് നിന്നെത്തിയത് രണ്ടു ദിവസം മുൻപ്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement