NSA അജിത് ഡോവൽ റഷ്യയിലേക്ക്; S-400 വ്യോമ പ്രതിരോധ സംവിധാനം വേഗത്തിലെത്തിക്കാൻ ശ്രമം
- Published by:Rajesh V
- news18-malayalam
Last Updated:
ഓപ്പറേഷൻ സിന്ദൂറിന് ശേഷം 300-ലധികം പാകിസ്ഥാൻ ഡ്രോണുകൾ എസ്-400 ഉപയോഗിച്ച് ഇന്ത്യ വെടിവെച്ചിട്ടതോടെ ഈ സംവിധാനത്തിന്റെ മികവ് തെളിഞ്ഞിരുന്നു
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്ത ആഴ്ച മോസ്കോ സന്ദർശിക്കും. റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന എസ്-400 വ്യോമ പ്രതിരോധ സംവിധാനം നേരത്തെയെത്തിക്കാനാണ് ഇന്ത്യൻ ശ്രമം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ ഇന്ത്യയിലേക്ക് നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ഫലപ്രദമായി തടയാനും നശിപ്പിക്കാനും എസ്-400 വ്യോമ പ്രതിരോധ സംവിധാനം സഹായിച്ചിരുന്നു.
മോസ്കോ സന്ദർശന വേളയിൽ, റഷ്യയുടെ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗുവിന്റെ അധ്യക്ഷതയിൽ മെയ് 27 മുതൽ 29 വരെ നടക്കുന്ന സുരക്ഷാ വിഷയങ്ങളിലെ 13-ാമത് അന്താരാഷ്ട്ര യോഗത്തിൽ ഡോവൽ പങ്കെടുക്കും. ശേഷിക്കുന്ന രണ്ട് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് റഷ്യയോട് ആവശ്യപ്പെടും.
ഇതും വായിക്കുക: India's S-400 Missile System: ഇന്ത്യയുടെ സുദർശന ചക്രം! പാക് മിസൈലുകളെ തകർത്തുതരിപ്പണമാക്കിയ എസ് 400 എന്ന സൂപ്പർ കവചം
2018-ൽ, ഇന്ത്യ 5.4 ബില്യൺ ഡോളറിന് (35,000 കോടി രൂപ) എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സിസ്റ്റം യൂണിറ്റുകൾ വാങ്ങി. മൂന്നെണ്ണം ഇതിനകം വിതരണം ചെയ്തു. രണ്ടെണ്ണമാണ് ഇനി ലഭിക്കാനുള്ളത്. 2025-ൽ നാലാമത്തെ സ്ക്വാഡ്രൺ എത്തുമെന്നാണ് പ്രതീക്ഷ. റഷ്യ-യുക്രെയ്ൻ യുദ്ധവും മറ്റ് ലോജിസ്റ്റിക് വെല്ലുവിളികളും കാരണം അഞ്ചാമത്തെ സ്ക്വാഡ്രൺ 2026ലേ ലഭിക്കൂ.
advertisement
ഓപ്പറേഷൻ സിന്ദൂറിന് ശേഷം 300-ലധികം പാകിസ്ഥാൻ ഡ്രോണുകൾ എസ്-400 ഉപയോഗിച്ച് ഇന്ത്യ വെടിവെച്ചിട്ടതോടെ ഈ സംവിധാനത്തിന്റെ മികവ് തെളിഞ്ഞിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം (IACCS), റഷ്യൻ എസ്-400 ട്രയംഫ് സിസ്റ്റങ്ങൾ, തദ്ദേശീയമായി നിർമിച്ച ആകാശ്, സമർ മിസൈലുകൾ, ബരാക്-8 മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈലുകൾ, ആന്റി-ഡ്രോൺ സിസ്റ്റങ്ങൾ എന്നിവകൊണ്ട് ഇന്ത്യ പ്രതിരോധം തീർത്തു.
ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ എസ്-400, റഷ്യയുടെ അൽമാസ്-ആന്റെ നിർമിച്ചതാണ്. വിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും നശിപ്പിക്കാനും രൂപകൽപ്പന ചെയ്തതാണ്. 400 കിലോമീറ്റർ (250 മൈൽ) വരെ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ കണ്ടെത്താനും ആക്രമിക്കാനും ഇതിന് കഴിയും, ദീർഘദൂര ഭീഷണികൾക്കെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കുന്നു. സ്റ്റെൽത്ത് വിമാനങ്ങൾ, ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവ ഉൾപ്പെടെ 0-30 കിലോമീറ്റർ ഉയരത്തിലുള്ള വ്യോമ ഭീഷണികളെയും ലക്ഷ്യമിടാൻ കഴിയും.
advertisement
പഞ്ചാബ്-ജമ്മു, ശ്രീനഗർ മേഖലകൾ സുരക്ഷിതമാക്കാൻ പത്താൻകോട്ട് സെക്ടറിൽ ഒരു സ്ക്വാഡ്രൺ വിന്യസിച്ചിട്ടുണ്ട്, മറ്റൊന്ന് രാജസ്ഥാൻ-ഗുജറാത്ത് അതിർത്തിയിൽ സ്ഥാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയിലാണ് മൂന്നാമത്തെ സ്ക്വാഡ്രൺ സ്ഥാപിച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 23, 2025 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
NSA അജിത് ഡോവൽ റഷ്യയിലേക്ക്; S-400 വ്യോമ പ്രതിരോധ സംവിധാനം വേഗത്തിലെത്തിക്കാൻ ശ്രമം