Coromandel Express: ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ ഏറെ ആശ്രയിക്കുന്ന ട്രെയിൻ; 130 കി.മീ. വരെ വേഗം; കോറമാൻഡൽ അപകടത്തിൽപെടുന്നത് മൂന്നാം തവണ

Last Updated:

മറ്റ് ട്രെയിനുകളെക്കാൾ വേ​ഗത്തിൽ ബംഗാളില്‍ നിന്ന്‌ നിന്നും ചെന്നൈയിലെത്താൻ സാധിക്കുമെന്നതാണ് യാത്രക്കാർക്ക് ട്രെയിനിനെ പ്രിയപ്പെട്ടതാക്കുന്നത്

Odisha train Accident
Odisha train Accident
ഭുവനേശ്വർ: ബം​ഗാളിൽ നിന്ന് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും യാത്ര ചെയ്യുന്ന തൊഴിലാളികൾ ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് കോറമാൻഡൽ എക്സ്പ്രസ്. രാജ്യത്തെ ആദ്യ സൂപ്പർഫാസ്റ്റ് ട്രെയിനുകളിലൊന്നാണിത്. മറ്റ് ട്രെയിനുകളെക്കാൾ വേ​ഗത്തിൽ ബംഗാളില്‍ നിന്ന്‌ നിന്നും ചെന്നൈയിലെത്താൻ സാധിക്കുമെന്നതാണ് യാത്രക്കാർക്ക് ട്രെയിനിനെ പ്രിയപ്പെട്ടതാക്കുന്നത്. ബം​ഗാളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക്‌ മലയാളികളും കോറമണ്ഡലിനെ ആശ്രയിക്കാറുണ്ട്.
ദിവസേന സർവീസ് നടത്തുന്ന 12841/12842 എക്സ്പ്രസുകളിൽ ടിക്കറ്റ് ലഭിക്കാൻ തന്നെഏറെ പ്രയാസമാണ്. പശ്ചിമബംഗാളിലെ ഹൗറയിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് ചെന്നൈയിലെ എംജിആർ സെൻട്രൽ സ്റ്റേഷൻവരെയാണ് റൂട്ട്. വൈകിട്ട് 3.20 ന് ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.50ന് ചെന്നൈയിലെത്തുന്ന വിധത്തിലാണ് 12841 ഷാലിമാർ-ചെന്നൈ ട്രെയിനിന്റെ ഷെഡ്യൂൾ. അതേസമയം ചെന്നൈയില്‍ നിന്ന് രാവിലെ ഏഴ്‌ മണിക്ക് തിരിച്ച് അടുത്ത ദിവസം രാവിലെ 10.40 ന് ഷാലിമാറില്‍ എത്തുന്ന രീതിയിലാണ് ചെന്നൈ-ഷാലിമാര്‍ 12842 ട്രെയിനിന്റെ ഷെഡ്യൂള്‍. മണിക്കൂറിൽ 130 കിലോമീറ്ററാണ് പരമാവധി വേ​ഗം.
advertisement
ജനറൽ, സ്ലീപ്പർ ബോ​ഗികളിൽ റിസര്‍വേഷന്‍ ചെയ്തതിലും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് ട്രെയിനിൽ പതിവ് കാഴ്ചയാണ്. 1977ലാണ് കോറമാൻഡൽ എക്സ്പ്രസ് അവതരിപ്പിക്കുന്നത്. ഈ റൂട്ടിൽ സഞ്ചരിക്കുന്ന മറ്റ് ട്രെയിനുകളെക്കാൾ മുൻഗണന കോറമാൻഡൽ എക്സ്പ്രസിന് നൽകാറുണ്ട്.
2002 മാർച്ച് 15 നാണ് ഹൗറ-ചെന്നൈ കോറമാൻഡൽ എക്സ്പ്രസ് ആദ്യമായി അപകടത്തില്‍പ്പെടുന്നത്‌. അന്ന് നെല്ലൂരിൽ വച്ച് തീവണ്ടിയുടെ ഏഴോളം ബോ​ഗികൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. റെയിൽപാളത്തിന്റെ മോശം അവസ്ഥയാണ് അപകടകാരണമായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് ശേഷം 2009ലും കോറമാൻഡൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ടു. 2009 ഫെബ്രുവരി 13നുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. ട്രെയിൻ ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷൻ കടന്ന് അതിവേഗത്തിൽ ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം.
advertisement
എന്നാൽ ഇന്നലെ വൈകുന്നേരം ഒഡീഷയിലെ ബാലേശ്വർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപമുണ്ടായ അപകടം രാജ്യത്തെ തന്നെ ഇന്നോളം ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 288 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്‌. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു.
മലയാളം വാർത്തകൾ/ വാർത്ത/India/
Coromandel Express: ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ ഏറെ ആശ്രയിക്കുന്ന ട്രെയിൻ; 130 കി.മീ. വരെ വേഗം; കോറമാൻഡൽ അപകടത്തിൽപെടുന്നത് മൂന്നാം തവണ
Next Article
advertisement
Love Horoscope Dec 11 | പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • വിവാഹാലോചനകൾക്കും കുടുംബ ബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ്

  • പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താൻ നിർദ്ദേശിക്കുന്നു

View All
advertisement