Odisha Train Accident: ഒഡീഷ ട്രെയിൻ അപകടത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം കോറോമാണ്ടൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്
ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘ദുഃഖകരമായ ഈ അവസരത്തിൽ എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്, ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്’.
അതേസമയം ഒഡീഷയിലെ തീവണ്ടി അപകടത്തെ അതീവ വേദനാജനകമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു. “ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടം വളരെ വേദനാജനകമാണ്. അപകടസ്ഥലത്ത് എൻഡിആർഎഫ് സംഘം എത്തിക്കഴിഞ്ഞു, മറ്റ് ടീമുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ എത്തുന്നണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു, ”അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം കോറോമാണ്ടൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. ഗുഡ്സ് ട്രെയിനുമായി ഇടിച്ച് 12ഓളം കോച്ചുകൾ പാളംതെറ്റുകയായിരുന്നു. അപകടത്തിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. കോറമാണ്ഡൽ എക്സ്പ്രസിന്‍റെ 12 ബോഗികളാണ് പാളംതെറ്റിയത്. അപകടത്തിൽ നിരവധി പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
advertisement
ഷാലിമാർ-ചെന്നൈ കോറോമോണ്ടൽ എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയതെന്നാണ് പ്രാഥമിക വിവരം. “സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ടുകൾ പ്രകാരം, രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘം സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരും പ്രദേശത്തെ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ബാലസോർ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 02, 2023 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Odisha Train Accident: ഒഡീഷ ട്രെയിൻ അപകടത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി