ഒരു രൂപയുടെ അച്ചാർ 25 പൊതിച്ചോറിൽ വെച്ചില്ല; ഹോട്ടൽ ഉടമസ്ഥർക്ക് 35,025 രൂപ പിഴ ചുമത്തി

Last Updated:

ഭക്ഷണം കടയിൽ ഇരുന്ന് കഴിക്കുന്നതിന് 70 രൂപയും പാഴ്‌സലിന് 80 രൂപയും എന്ന് റെസ്റ്റോറൻ്റ് ഉടമ രേഖാമൂലം എഴുതി നൽകി

Photo: Instagram
Photo: Instagram
ചെന്നൈ: 20 മാസം മുമ്പ് 25 പൊതിച്ചോറിൽ ഒരു രൂപയുടെ അച്ചാർ പാക്കറ്റ് വെക്കാതിരുന്ന ഹോട്ടൽ ഉടമസ്ഥർക്ക് ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ 35,025 രൂപ പിഴയിട്ടു. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് സംഭവം. ജില്ലയിലെ വാലുദറെഡ്ഡി സ്വദേശി ആരോഗ്യസാമിയാണ് ഒരു ചരമ വാർഷിക ചടങ്ങിനായി ഓർഡർ ചെയ്ത ഭക്ഷണപ്പൊതികളിൽ അച്ചാറുകൾ വെക്കാഞ്ഞ റെസ്റ്റോറൻ്റ് ഉടമയിൽ നിന്ന് ഒരു സുപ്രധാന വിധിയിലൂടെ നഷ്ടപരിഹാരം നേടിയെടുത്തത്.
ഓൾ കൺസ്യൂമേഴ്‌സ് പബ്ലിക് എൻവയോൺമെൻ്റൽ വെൽഫെയർ അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻ്റാണ് ആരോഗ്യസാമി. അദ്ദേഹം തൻ്റെ ഒരു ബന്ധുവിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി 2022 നവംബർ 28 ന് 25 വയോധികർക്ക് ഭക്ഷണം വിതരണം ചെയ്യാൻ തീരുമാനിച്ചു. തലേദിവസം അദ്ദേഹം വില്ലുപുരത്തുള്ള ബാലമുരുകൻ റെസ്റ്റോറൻ്റിൽ എത്തി വില അന്വേഷിച്ചു. ഭക്ഷണം കടയിൽ ഇരുന്ന് കഴിക്കുന്നതിന് 70 രൂപയും പാഴ്‌സലിന് 80 രൂപയും എന്ന് റെസ്റ്റോറൻ്റ് ഉടമ രേഖാമൂലം എഴുതി നൽകി.
ALSO READ: 'മൂന്ന് മാസത്തെ ബിൽ 4 കോടി രൂപയോ..!' വീട്ടിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടി റെയിൽവേ ജീവനക്കാരൻ
80 രൂപ നിരക്കിൽ 25 ഭക്ഷണപ്പൊതികൾക്ക് 2000 രൂപ എന്ന വ്യവസ്ഥയിൽ തൃപ്തനായ ആരോഗ്യസാമി മുൻകൂറായി 1000 രൂപ നൽകി. അടുത്ത ദിവസം റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണപ്പൊതി വാങ്ങി ബാക്കി പണം നൽകി രസീത് ആവശ്യപ്പെട്ടു. എന്നാൽ, റസ്റ്റോറൻ്റ് ഉടമ കൈയെഴുത്ത് കുറിപ്പ് നൽകുകയും യഥാർത്ഥ രസീത് നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
advertisement
വയോധികർക്ക് ഭക്ഷണം വിതരണം ചെയ്തപ്പോൾ 25 പാഴ്സലുകളിലും അച്ചാറുകൾ ഇല്ലാ എന്ന് ആരോഗ്യസാമി കണ്ടെത്തി. പ്രശ്‌നപരിഹാരത്തിനായി അദ്ദേഹം ഉടൻ തന്നെ റെസ്റ്റോറൻ്റിലേക്ക് ചെന്നു. റസ്റ്റോറൻ്റ് ഉടമ തൻ്റെ ജീവനക്കാരുമായി കൂടിയാലോചിച്ച ശേഷം അച്ചാർ ഒഴിവാക്കിയതായി സ്ഥിരീകരിച്ചു. ഒരു രൂപ വിലയുള്ള അച്ചാർ പാക്കറ്റുകൾ നഷ്ടപ്പെട്ടതിന് 25 രൂപ തിരികെ നൽകണമെന്ന് ആരോഗ്യസാമി ആവശ്യപ്പെട്ടു. എന്നാൽ റസ്റ്റോറൻ്റ് ഉടമ ഇത് പാലിക്കാൻ വിസമ്മതിച്ചു.
ഇതിൽ വിഷമം തോന്നിയ ആരോഗ്യസ്വാമി വില്ലുപുരം ജില്ലാ ഉപഭോക്തൃ പരാതി സമിതിക്ക് പരാതി നൽകി. ചെയർമാൻ സതീഷ് കുമാർ, അംഗങ്ങളായ മീരാമൊയ്തീൻ, അമല എന്നിവരാണ് കേസ് പരിഗണിച്ചത്. ഇരുപക്ഷത്തു നിന്നുമുള്ള വാദങ്ങൾ പരിഗണിച്ച് സമിതി ആരോഗ്യസ്വാമിക്ക് അനുകൂലമായി വിധിച്ചു.
advertisement
റെസ്റ്റോറെന്റ് പൊതിയിൽ അച്ചാർ ഉൾപ്പെടുത്താത്തത് സേവനത്തിലെ പോരായ്മയാണെന്ന് കമ്മിറ്റി അവരുടെ വിധിന്യായത്തിൽ പറഞ്ഞു. ആരോഗ്യസ്വാമിക്ക് ഉണ്ടായ ദുരിതത്തിന് 30,000 രൂപയും വ്യവഹാരച്ചെലവിന് 5,000 രൂപയും അച്ചാറിന് 25 രൂപയും നഷ്ടപരിഹാരം നൽകാനും വാങ്ങിയതിൻ്റെ യഥാർത്ഥ രസീത് നൽകാനും അവർ റസ്റ്റോറൻ്റ് ഉടമയോട് ഉത്തരവിട്ടു. ഉത്തരവ് പാലിക്കാൻ റസ്റ്റോറൻ്റ് ഉടമയ്ക്ക് 45 ദിവസത്തെ സമയം അനുവദിച്ചു. അതിൽ ചെയ്യുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ പ്രതിമാസം 9% പലിശ നിരക്കിൽ അധിക പിഴ ഈടാക്കും.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഒരു രൂപയുടെ അച്ചാർ 25 പൊതിച്ചോറിൽ വെച്ചില്ല; ഹോട്ടൽ ഉടമസ്ഥർക്ക് 35,025 രൂപ പിഴ ചുമത്തി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement