advertisement

I-N-D-I-A പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര് ഇന്ത്യ; അടുത്ത യോഗം മുംബൈയിൽ

Last Updated:

ഇന്നത്തെ യോഗത്തിൽ 26 പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്

പ്രതിപക്ഷ സഖ്യം
പ്രതിപക്ഷ സഖ്യം
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഇന്ത്യ(INDIA) എന്ന് പേരിട്ടു. ഇന്ത്യൻ നാഷനല്‍ ഡെമോക്രാറ്റിക് ഇൻക്ലുസിവ് അലയൻസ് എന്നതിന്‍റെ ചുരുക്കരൂപമായാണ് I-N-D-I-A എന്ന് നാമകരണം ചെയ്യാൻ തീരുമാനമായത്. ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളും ഈ പേരിനോട് യോജിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ ചേരാനും ധാരണയായിട്ടുണ്ട്.
ജൂൺ 23ന് ബീഹാറിലെ പാട്നയിലാണ് പ്രതിപക്ഷ പാർട്ടികൾ ആദ്യമായി യോഗം ചേർന്നത്. ഈ യോഗത്തിലാണ് ബംഗളുരുവിൽ ജൂലൈ 18ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചത്. ഇത്തവണ എട്ട് പുതിയ പാർട്ടികൾ കൂടി പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമായി.
അതേസമയം പ്രതിപക്ഷ സഖ്യത്തിന്‍റെ ഇന്ത്യ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാൻഡിലില്‍ പ്രസിദ്ധപ്പെടുത്തിയെങ്കിലും പിന്നീടത് ഡിലീറ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ‘ചക്ദേ ഇന്ത്യ’ എന്ന് ട്വിറ്ററില്‍ കുറിച്ചു.
advertisement
ഇന്നത്തെ യോഗത്തിൽ 26 പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്. രാജ്യത്തിന്റെ പേര് കൂടി ചേര്‍ക്കാന്‍ കഴിയുന്ന പേര് വേണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മുന്നണിയുടെ അധ്യക്ഷയായേക്കുമെന്ന് റിപ്പോർട്ടുണ്ട്. മുംബൈയില്‍ ചേരുന്ന മൂന്നാമത്തെ യോഗത്തില്‍ പതിനൊന്ന് അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. ആരൊക്കെയാണ് സഖ്യത്തിന്റെ മുഖങ്ങള്‍ എന്ന് ഈ യോഗത്തില്‍ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
“ഇന്ത്യയെ വെല്ലുവിളിക്കാൻ എൻഡിഎയ്ക്ക് കഴിയുമോ?”, എന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ചോദിച്ചു. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് ‘ഇന്ത്യയും നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടം ആയിരിക്കുമെന്ന്’ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലുണ്ടായ ചര്‍ച്ചകള്‍ ഫലപ്രദം ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
I-N-D-I-A പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര് ഇന്ത്യ; അടുത്ത യോഗം മുംബൈയിൽ
Next Article
advertisement
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ ഭക്തരുടെ മുന്നിൽ മെഡിക്കൽ കോളേജ് ജീവനക്കാരന്റെ അശ്ലീല പ്രദർശനം; പിടികൂടിയപ്പോൾ കൈത്തണ്ട മുറിച്ചു
ക്ഷേത്രത്തിൽ ഭക്തരുടെ മുന്നിൽ മെഡിക്കൽ കോളേജ് ജീവനക്കാരന്റെ അശ്ലീല പ്രദർശനം; പിടികൂടിയപ്പോൾ കൈത്തണ്ട മുറിച്ചു
  • തിരുവല്ലം ക്ഷേത്രത്തിൽ അശ്ലീല പ്രദർശനം നടത്തിയ മെഡിക്കൽ കോളേജ് ജീവനക്കാരൻ സ്വയം മുറിച്ചു

  • പോലീസ് എത്തി രക്തംവാർന്ന് അവശനായ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി

  • പുരുഷ നേഴ്‌സിങ് വിഭാഗത്തിലെ അസിസ്റ്റന്റിനെതിരെ തിരുവല്ലം പോലീസ് കേസെടുത്തതായി റിപ്പോർട്ട്

View All
advertisement