ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരെയുള്ള
പ്രതിപക്ഷ പാർട്ടികളുടെ അവിശ്വാസ പ്രമേയം തള്ളിയതോടെ അടുത്ത നീക്കത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. ബില്ലിൽ ഒപ്പിടരുതെന്ന ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.
വിഷയത്തിൽ ഇടപെടണമെന്നും ബില്ലുകളിൽ ഒപ്പിടരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് മെമ്മോറാണ്ടം നൽകാനുള്ള തയ്യാറെടുപ്പിലാണ്
പ്രതിപക്ഷം. രാഷ്ട്രപതി ഒപ്പിട്ടാല്‍ മാത്രമേ ബില്ലുകൾ നിയമമാകൂ.
You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]
കാർഷിക മേഖലയിലെ ഏറ്റവും വലിയ പരിഷ്കാരമെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ രണ്ട് പ്രധാന കർഷക ബില്ലുകൾ രാജ്യസഭ ഞായറാഴ്ച ശബ്ദ വോട്ട് രേഖപ്പെടുത്തി പാസാക്കിയത്. സഭയിലെ
പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് അവഗണിച്ചായിരുന്നു ബിൽ പാസാക്കിയത്.
ബില്ലിനെചൊല്ലി സഭയിൽ പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ വലിയ എതിർപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്രസമിതി, സിപിഐ, സിപിഎം, എന്‍സിപി, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, ലോക്താന്ത്രിക് ജനതാദള്‍, ആം ആദ്മി പാര്‍ട്ടി എന്നി പാർട്ടികൾ ഒരുമിച്ചാണ് ബില്ലിനെതിരെ പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.