പാർലമെന്റിലെ സുരക്ഷാ വീഴ്‌ചയിൽ സഭ പ്രക്ഷുബ്‌ധം; 16 പ്രതിപക്ഷ എംപിമാർക്ക് സസ്‍‌പെൻഷൻ

Last Updated:

പ്രതികൾക്ക് പാസ് ലഭിച്ച മൈസൂർ എം പി പ്രതാപ് സിംഹനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു

ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ഇരുസഭകളിലും ഉണ്ടായ ബഹളത്തിൽ 16 പ്രതിപക്ഷ എംപിമാർക്ക് സസ്‍‌പെൻഷൻ. രാജ്യസഭയിലെ തൃണമൂൽ എം പി ഡെറിക് ഒ ബ്രയൻ, ലോക്‌സഭയിലെ കോൺഗ്രസിന്റെ എം പിമാരായ ബെന്നി ബെഹനാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, തമിഴ്നാട്ടിൽ നിന്നുള്ള എം പി മാണിക്കം ടാഗോർ, ജ്യോതിമണി, ഡിഎംകെ എം പി കനിമൊഴി, സിപിഎമ്മിന്റെ കോയമ്പത്തൂർ എം പി പി ആർ നടരാജൻ എന്നിവരുൾപ്പടെയുള്ളവരെയാണ് സമ്മേളന കാലയളവിലേക്ക് സസ്പെൻഡ് ചെയ്തത്.
സ്പീക്കർക്ക് നേരെ പാഞ്ഞടുത്തു എന്ന് ആരോപിച്ചാണ് ബ്രയനെ സസ്‌പെൻഡ് ചെയ്തത്. സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകണമെന്നും ചർച്ച വേണമെന്നുംസ JPC അന്വേഷണം പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ ബഹളം വച്ചതും മുദ്രാവാക്യം വിളിച്ചതും. പ്രതികൾക്ക് പാസ് ലഭിച്ച മൈസൂർ എം പി പ്രതാപ് സിംഹനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല. ലോക്സഭയുടെ സുരക്ഷയുടെ ഉത്തരവാദിത്തം സ്പീക്കറായ തനിക്കാണെന്ന് ഓം ബിർള പറഞ്ഞു.
advertisement
അതേസമയം, പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ലോക്സഭയുടെ നടത്തളത്തിലേക്ക് ചാടിയ സാഗർ ശർമ, ഡി മനോരഞ്ജൻ, പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം വർമ, അമോൽ ഷിൻഡെ, ഗുരുഗ്രാം സ്വദേശി വിശാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ UAPAയ്ക്ക് പുറമെ IPC വകുപ്പുകളും ചുമത്തി.
പാർലമെന്റിലെ അതിക്രമം ആസൂത്രണം ചെയ്തത് കൊൽക്കത്ത സ്വദേശിയായ അധ്യാപകനായ ലളിത് ഝാ ആണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. വിശാലിന്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സുരക്ഷാ വീഴ്ചയുണ്ടായതിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 8 സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പാർലമെന്റിലെ സുരക്ഷാ വീഴ്‌ചയിൽ സഭ പ്രക്ഷുബ്‌ധം; 16 പ്രതിപക്ഷ എംപിമാർക്ക് സസ്‍‌പെൻഷൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement