മനോഹർ പരീക്കർ: എംഎൽഎയായ ആദ്യ ഐഐടിക്കാരൻ
Last Updated:
1994ലാണ് അദ്ദേഹം ആദ്യമായി ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്
പനാജി: രാഷ്ട്രീയത്തെ പ്രണയിച്ച ഐഐടി ബിരുദധാരിയായിരുന്നു മനോഹർ പരീക്കർ. മെറ്റല്ലർജിക്കൽ എഞ്ചിനിയറിംഗിലാണ് മനോഹർ പരീക്കർ മുംബൈ ഐഐടിയിൽ ബിരുദം നേടിയത്. രാജ്യത്ത് എം.എൽ.എയായി മാറിയ ആദ്യ ഐഐടി പൂർവ്വ വിദ്യാർത്ഥിയായിരുന്നു മനോഹർ പരീക്കർ. 1994ലാണ് അദ്ദേഹം ആദ്യമായി ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഐഐടി വിദ്യാർത്ഥിയായിരിക്കുമ്പോഴേ എഞ്ചിനിയറിംഗിനേക്കാൾ അദ്ദേഹത്തിന് താൽപര്യം രാഷ്ട്രീയത്തിലായിരുന്നു. രാഷ്ട്രസേവനത്തിന് മുൻതൂക്കം നൽകണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്.
ആർ.എസ്.എസ് പ്രചാരകിൽനിന്ന് കേന്ദ്രമന്ത്രിയും പിന്നീട് ഗോവ മുഖ്യമന്ത്രിയുമായപ്പോൾ അദ്ദേഹത്തിന്‍റെ ഭരണപാടവത്തെയാണ് ഏവരും വാഴ്ത്തിയത്. വികസനപ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകിയ മനോഹർ പരീക്കറുടെ മികച്ച പ്രതിച്ഛായ, എതിരാളികൾക്കിടയിൽപ്പോലും അദ്ദേഹത്തോട് ആദരവ് ഉളവാക്കുന്നതായിരുന്നു.
പഠനശേഷം ആർ.എസ്.എസിലും ബിജെപിയിലും സജീവമായ മനോഹർ പരീക്കർ പിന്നീട് ഗോവ നിയമസഭയിലെ ആദ്യ ബിജെപി അംഗങ്ങളിൽ ഒരാളായിരുന്നു. 1994ൽ ആദ്യമായി ഗോവ നിയമസഭയിലേക്ക് മനോഹർ പരീക്കർ വരുമ്പോൾ ബിജെപിക്ക് നാല് അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെനിന്ന് ഗോവ ഭരിക്കുന്ന പാർട്ടിയായി ബിജെപിയെ വളർത്തിയെടുത്തതിൽ നിർണായ പങ്ക് വഹിച്ച നേതാവായിരുന്നു മനോഹർ പരീക്കർ.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2019 8:28 PM IST