കണക്റ്റിംഗ് ഫ്ലൈറ്റ് അവസാന നിമിഷം റദ്ദാക്കി; യാത്രക്കാരന് നഷ്ടമായത് 89,000 രൂപ ടിക്കറ്റ് തുക

Last Updated:

മുംബൈയില്‍ നിന്ന് സൂറിച്ചിലേക്ക് സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റിലാണ് നവീന്‍രാജ് പോകാനിരുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മുംബൈയിലേക്കുള്ള കണക്ടിങ് ഫ്‌ളൈറ്റ് അവസാനനിമിഷം റദ്ദാക്കിയതിനെത്തുടര്‍ന്ന് ബെംഗളൂരു സ്വദേശിയായ ടെക്കി നവീന്‍രാജ് രാജന് 89,000 രൂപ നഷ്ടമായി. ഒരു സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ റണ്‍വെ അടച്ചിട്ടതാണ് വിമാനം റദ്ദാക്കാന്‍ കാരണം. കാനഡയിലേക്കുള്ള യാത്രയിലായിരുന്നു നവീന്‍രാജ്. മുംബൈയിലേക്കുള്ള വിസ്താര വിമാനത്തില്‍ പോകുന്നതിനായി സെപ്റ്റംബര്‍ 14-ന് ബെംഗളൂരു കെംപെഗൗഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. മുംബൈയില്‍ നിന്ന് സൂറിച്ചിലേക്ക് സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റിലാണ് നവീന്‍രാജ് പോകാനിരുന്നത്. എന്നാല്‍ മുംബയിലേയ്ക്കുള്ള വിമാനം വൈകിയെന്നും പിന്നീട് അത് റദ്ദാക്കിയതായും വിമാനത്താവള അധികൃതര്‍ നവീന്‍രാജിനെ അറിയിക്കുകയായിരുന്നു.
മുംബൈയ്ക്കുള്ള അടുത്ത വിമാനം പുലര്‍ച്ചെ ഒരു മണിക്കാണെന്ന് അദ്ദേഹത്തെ അറിയിച്ചു.”മുംബൈയില്‍ ഒരു സ്വകാര്യ ജെറ്റ് അപകടത്തില്‍പ്പെട്ടതിനാല്‍ റണ്‍വെ അടച്ചുവെന്നാണ് അധികൃതര്‍ എന്നെ അറിയിച്ചത്. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര ഫ്‌ളൈറ്റ് സെപ്റ്റംബര്‍ 15 പുലര്‍ച്ചെ ഒരു മണിക്കായിരിക്കുമെന്ന് അവര്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് സൂറിച്ചിലേക്കുള്ള കണക്ടിങ് ഫ്‌ളൈറ്റ് 12.55-നാണെന്ന ആശങ്ക ഞാന്‍ അവരെ അറിയിച്ചിരുന്നു,” നവീന്‍രാജ് പറഞ്ഞു. എന്നാൽ റണ്‍വെ നിയന്ത്രണങ്ങള്‍ മൂലം വിമാനം വൈകിയതിനാല്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് എഴുതിയ ഒരു സര്‍ട്ടിഫിക്കറ്റ് ജീവനക്കാര്‍ അദ്ദേഹത്തിന് നല്‍കി. മുംബൈയിലേക്ക് പോയാലും കണക്ടിങ് വിമാനം ലഭിക്കില്ല എന്ന് മനസ്സിലാക്കിയ ഞാന്‍ വിസ്താന വിമാനക്കമ്പനി ജീവനക്കാരുടെ വാക്കുകള്‍ വിശ്വസിച്ച് 89,000 രൂപ മടക്കി നല്‍കുമെന്ന പ്രതീക്ഷയില്‍ വീട്ടിലേക്ക് മടങ്ങി.
advertisement
പണം തിരികെ ലഭിക്കുന്നതിനായി നവീന്‍ പിന്നീട് ഗോയ്ബിബോയെ സമീപിച്ചു. എന്നാല്‍ മുംബൈയിൽ നിന്ന് സൂറിച്ചിലേയ്ക്കുള്ള വിമാന അധികൃതരെ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യാത്തതിനാല്‍ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്നാണ് അവര്‍ അദ്ദേഹത്തെ അറിയിച്ചത്. സെപ്റ്റംബര്‍ 14-ന് ബെംഗളൂരുവില്‍ നിന്ന് മോണ്‍ട്രിയലിലേക്കുള്ള ടിക്കറ്റ് താൻ സ്വയം റദ്ദാക്കിയതാണെന്നും അതിന് റീഫണ്ട് ബാധകമല്ലെന്നുമുള്ള ഗോയ്ബിബോയുടെ സന്ദേശം ഒക്ടോബര്‍ 18-നാണ് ലഭിച്ചത്. ഇതറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി, നവീന്‍രാജ് പറഞ്ഞു.
Summary: Passenger lost ticket fare of Rs 89000 after connecting flight got cancelled last minute
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കണക്റ്റിംഗ് ഫ്ലൈറ്റ് അവസാന നിമിഷം റദ്ദാക്കി; യാത്രക്കാരന് നഷ്ടമായത് 89,000 രൂപ ടിക്കറ്റ് തുക
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement