'പണലഭ്യത വർദ്ധിപ്പും വായ്പാ വിതരണവും മെച്ചപ്പെടും': റിസർവ് ബാങ്ക് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
PM Welcomes RBI announcement | ചെറുകിട ബിസിനസുകാർ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങളെ സഹായിക്കുന്നതാണ് റിസർവ് ബാങ്ക് നടപടിയെന്നും ഇത് എല്ലാ സംസ്ഥാനങ്ങൾക്കും സഹായകരമാകുമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: സാമ്പത്തികമേഖലയ്ക്കായി റിസർവ് ബാങ്ക് ഇന്ന് നടത്തിയ പ്രഖ്യാപനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണലഭ്യത വർദ്ധിപ്പിക്കുകയും വായ്പാ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് റിസർവ്വ് ബാങ്കിന്‍റെ പ്രഖ്യാപനങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട ബിസിനസുകാർ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങളെ സഹായിക്കുന്നതാണ് റിസർവ് ബാങ്ക് നടപടിയെന്നും ഇത് എല്ലാ സംസ്ഥാനങ്ങൾക്കും സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Today’s announcements by @RBI will greatly enhance liquidity and improve credit supply. These steps would help our small businesses, MSMEs, farmers and the poor. It will also help all states by increasing WMA limits.
— Narendra Modi (@narendramodi) April 17, 2020
advertisement
കോവിഡ് കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ രക്ഷാപദ്ധതികള്‍ക്കു പണമെത്തിക്കാന്‍ അറ്റകൈ പ്രയോഗവുമായാണ് റിസര്‍വ് ബാങ്ക് രംഗത്തെത്തിയത്. ബാങ്കുകള്‍ക്കു കൂടുതല്‍ പണം നല്‍കിയും നിക്ഷേപങ്ങളുടെ പലിശ നിരക്കു കുറച്ചുമാണ് പുതിയ വഴിതുറന്നത്. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങാന്‍ ബാങ്കുകള്‍ക്കു സാഹചര്യം ഒരുങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. വാണിജ്യബാങ്കുകള്‍ക്ക് 50000 കോടി രൂപ കൈമാറുന്ന ഉത്തരവ് ഇന്നു തന്നെ ഇറങ്ങും. ഈ പണം നിക്ഷേപമായി സൂക്ഷിക്കാതിരിക്കാന്‍ പലിശ നിരക്കും കുറച്ചു.
റിവേഴ്‌സ് റിപ്പോ നിരക്ക് എന്ന നിക്ഷേപത്തിനുള്ള പലിശ മൂന്നേമുക്കാല്‍ ശതമാനമായാണ് താഴ്ത്തിയത്. ഇതോടെ കടപ്പത്രം വാങ്ങുന്നത് ബാങ്കുകള്‍ക്കു കൂടുതല്‍ ലാഭകരമാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു കൂടുതല്‍ കടപ്പത്രങ്ങള്‍ ഇറക്കാന്‍ സാഹചര്യം ഒരുക്കുക കൂടിയാണ് റിസര്‍വ് ബാങ്ക് മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടാൻ പോകുന്നതെന്ന ഐഎംഎഫ് പ്രസ്താവന ആവർത്തിച്ചാണ് ആർബിഐ ഗവർണർ ശക്തികാന്ദ ദാസ് പ്രഖ്യാപനങ്ങൾ നടത്തിയത്.
advertisement
You may also like:ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി മരിച്ചു [NEWS]COVID 19| രണ്ടുമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാം; ചെലവ് 1000 രൂപമാത്രം; നൂതന കിറ്റുമായി ശ്രീചിത്ര [NEWS]COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]
നബാര്‍ഡിനും സിഡ്ബിക്കും ഹൗസിങ് ഡവലപ്‌മെന്റ് ബാങ്കിനുമായി 50,000 കോടി രൂപ കൈമാറി. ഗ്രാമീണ ബാങ്കുകള്‍ക്കും കാര്‍ഷിക ബാങ്കുകള്‍ക്കുമാണ് ഈ പണം കൈമാറുക. കാര്‍ഷിക മേഖല കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യത്തിലാണ് നീക്കം.
advertisement
ബാങ്കുകള്‍ക്കു കൂടുതല്‍ പണം ചെലവഴിക്കാവുന്ന സാഹചര്യം ഒരുങ്ങിയതോടെ കേന്ദ്രസര്‍ക്കാരിന്റെ രണ്ടാം ഘട്ട ഉത്തേജക പദ്ധതികള്‍ ഉടന്‍ ഉണ്ടായേക്കും. കാര്‍ഷിക, ഭവനനിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കും സംരഭകര്‍ക്കുമുള്ള പ്രഖ്യാപനങ്ങളാണ് വരാനിരിക്കുന്നത് എന്നാണ് സൂചന.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 17, 2020 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'പണലഭ്യത വർദ്ധിപ്പും വായ്പാ വിതരണവും മെച്ചപ്പെടും': റിസർവ് ബാങ്ക് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി