വി. മുരളീധരന്‍ ചട്ടലംഘനം നടത്തിയെന്ന പരാതി: പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
യു.എ.ഇയിലെ സമ്മേളനം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സ്മിത മേനോന്‍ മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ടത് ബി.ജെ.പിയിലും വിവാദമായിട്ടുണ്ട്.
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. യുഎഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പിആര്‍ ഏജന്റായ സ്മിത മേനോന്‍ പങ്കെടുത്തത് ഏത് സാഹചര്യത്തിലാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നത്. പാസ്‌പോര്‍ട്ട് ചുമതലയുള്ള വിദേശകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി അരുണ്‍ കെ. ചാറ്റര്‍ജിയോട് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടാതിരുന്ന ആള്‍ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തു എന്നും ഇത് രണ്ടു രാജ്യങ്ങളുടെയും ചട്ടലംഘനമാണെന്നാണ് ലോക് താന്ത്രിക് ദള്‍ യുവജന നേതാവ് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

സ്മിത മേനോന്‍ തന്റെ അനുമതിയോടെയല്ല പരിപാടിയില്‍ പങ്കെടുത്തതെന്നായികുന്നു ആദ്യം വി മുരളീധരന്‍ വിശദീകരിച്ചത്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി മുരളീധരന്‍ അനുമതി നല്‍കിയെന്ന് സ്മിത മേനോന്‍ ഫേസ്ബുക്ക് കുറിപ്പിട്ടതോടെ മന്ത്രി നിലപാട് മാറ്റി. യു.എ.ഇയിലെ സമ്മേളനം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സ്മിത മേനോന്‍ മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ടത് ബി.ജെ.പിയിലും വിവാദമായിട്ടുണ്ട്.
advertisement
പാര്‍ട്ടി ഭാരവാഹിയായ ശേഷമാണ് സ്മിതയെക്കുറിച്ച് അറിയുന്നതെന്ന് എം.ടി രമേശ് കഴിഞ്ഞ ദിവസം പറഞ്ഞത് ഈ അതൃപ്തിയുടെ പ്രകടനമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2020 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വി. മുരളീധരന്‍ ചട്ടലംഘനം നടത്തിയെന്ന പരാതി: പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി