നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടികായത്; സമരവേദി ഒഴിപ്പിക്കാനാകാതെ പൊലീസ്

  കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടികായത്; സമരവേദി ഒഴിപ്പിക്കാനാകാതെ പൊലീസ്

  സമരക്കാർ നിലപാട് കടുപ്പിച്ചതോടെ സമരവേദി ഒഴിപ്പിക്കാനുള്ള ശ്രമം ജില്ലാ ഭരണകൂടം ഉപേക്ഷിക്കുകയായിരുന്നു.

  Image: ANI

  Image: ANI

  • Share this:
   ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതു വരെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി കർഷക നേതാവ് രാകേഷ് ടികായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിലുള്ള സമരവേദിയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ സമക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ജില്ലാ ഭരണകൂടം താത്കാലികമായി പിന്മാറി.

   പൊലീസ് നിർദേശം തള്ളിയ സമരക്കാർ കൂടുതലായി രാത്രിയോടെ ഗാസിപൂരിലെ സമരവേദിയിൽ എത്തി. ജില്ലാ മജിസ്‌ട്രേറ്റും വൻ പൊലീസ് സന്നാഹവും കേന്ദ്ര സേനയും സമരവേദി ഒഴിപ്പിക്കാൻ എത്തിയിരുന്നെങ്കിലും രാത്രി ഒരു മണിയോടെ പിൻവാങ്ങുകയായിരുന്നു.


   ഗാസിപൂരിലെ സമരവേദി ഒഴിയില്ലെന്നായിരുന്നു കർഷക നേതാവ് രാകേഷ് ടികായത്തിന്റെ നിലപാട്. ജീവനൊടുക്കേണ്ടി വന്നാലും നിയമങ്ങൾ പിൻവലിക്കുന്നതു വരെ സമരം അവസാനിപ്പിക്കില്ല. സമരസ്ഥലങ്ങളിലെ വെള്ളവും വൈദ്യുതിയും മുടക്കി. എന്നാൽ ഗ്രാമങ്ങളിൽ നിന്നും തങ്ങൾ വെള്ളമെത്തിക്കുമെന്നും ടികായത് വ്യക്തമാക്കി.


   ഗാസിപൂരിലെ വെള്ളവും വൈദ്യുതി വിതരണവും മുടക്കിയതിന് പിന്നാലെ പ്രദേശം ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടതിനു പിന്നാലെയാണ് പൊലീസും കേന്ദ്ര സേനയും സ്ഥലത്തെത്തിയത്.

   You may also like:'ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ അച്ഛൻ അശ്ലീല പരാമർശം നടത്തിയെന്ന് ആരോപണം'; സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്ത നിലയിൽ

   സമരവേദി ഒഴിപ്പിക്കാൻ നീക്കം തുടങ്ങിയെന്ന വാർത്ത പരന്നതോടെ കൂടുതൽ സമരക്കാർ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നും എത്തുകയായിരുന്നു. എന്തു വന്നാലും ഷ്ട്രീയ കിസാൻ മഹാസംഘും അഖിലേന്ത്യാ കർഷക സമര ഏകോപന സമിതിയും പ്രഖ്യാപിച്ചു.

   സമരക്കാർ നിലപാട് കടുപ്പിച്ചതോടെ സമരവേദി ഒഴിപ്പിക്കാനുള്ള ശ്രമം ജില്ലാ ഭരണകൂടം ഉപേക്ഷിക്കുകയായിരുന്നു.
   Published by:Naseeba TC
   First published:
   )}