കേദാര്‍നാഥിലെ ഗുഹയ്ക്കുള്ളില്‍ ഏകാന്ത ധ്യാനത്തില്‍ മോദി; നാളെ ബദരീനാഥിലേക്ക്

. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഞായറാഴ്ച നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി ശനിയാഴ്ച കേദാര്‍നാഥിലെത്തിയത്.

news18
Updated: May 18, 2019, 8:39 PM IST
കേദാര്‍നാഥിലെ ഗുഹയ്ക്കുള്ളില്‍ ഏകാന്ത ധ്യാനത്തില്‍ മോദി; നാളെ ബദരീനാഥിലേക്ക്
modi in kedarnath
  • News18
  • Last Updated: May 18, 2019, 8:39 PM IST
  • Share this:
ഡെറാഡൂണ്‍: രണ്ടു ദിവസത്തെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഞായറാഴ്ച നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി ശനിയാഴ്ച കേദാര്‍നാഥിലെത്തിയത്.

കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി നാളെ രാവിലെ വരെ കേദാര്‍നാഥിലെ വിശുദ്ധമായ രുദ്രാ ഗുഹയ്ക്കുള്ളില്‍ ധ്യാനമിരിക്കും. ഗുഹയ്ക്കുള്ളില്‍ ധ്യാനത്തില്‍ ഇരിക്കുന്നതിന്റെ ചിത്രം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.
പരമ്പരാഗതമായ പഹാഡി വസ്ത്രമണിഞ്ഞാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ച പ്രധാനമന്ത്രി രണ്ടരമണിക്കൂർ  നടന്നാണ് ഗുഹയിലെത്തിയത്. രാത്രി മുഴുവന്‍ ഗുഹയില്‍ ചിലവഴിക്കുന്ന പ്രധാനമന്ത്രി നാളെ ബദരീനാഥിലേക്ക് പോകും. അന്നു തന്നെ ഡെല്‍ഹിയില്‍ മടങ്ങി എത്തുകയും ചെയ്യും. ക്ഷേത്ര സന്ദര്‍ശനത്തിനിടെ കേദാര്‍നാഥ് വികസന പ്രോജക്ടും മോദി ചര്‍ച്ച ചെയ്തു.

പ്രധാനമന്ത്രി മത്സരിക്കുന്ന വാരാണസിയില്‍ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

First published: May 18, 2019, 6:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading