Budget 2025: 'നിർമല സീതാരാമൻ അവതരിപ്പിച്ചത് ജനങ്ങളുടെ ബജറ്റ് ;വികസിത രാജ്യത്തിലേക്കുള്ള വഴിതെളിക്കുന്നു'; പ്രധാനമന്ത്രി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബജറ്റ് യുവാക്കൾക്ക് പുതിയ മേഖലകൾ തുറന്നിടുകയും രാജ്യത്തിൻറെ ഭാവി വളർച്ചയെ നയിക്കാൻ അവരെ പ്രാപ്തരാക്കുമെന്നും പ്രധാനമന്ത്രി
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ ബജറ്റ് ആണെന്നും സമ്പാദ്യത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് വഴിതെളിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിന് പിന്നാലെ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ സമ്പാദ്യം ഉയർത്തി അവരെയും വികസനത്തിൽ പങ്കാളികളാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങളിൽ സമ്പാദ്യ ാശീലം വർദ്ധിപ്പിക്കാൻ ഉതകുന്ന ബജറ്റാണിത്തവണത്തേത്. എല്ലാ വിഭാഗങ്ങളിലും ഉള്ളവരുടെ നികുതി കുറച്ചിട്ടുണ്ട്. ഇടത്തരക്കാർക്ക് വലിയ ഗുണമുണ്ടാകുന്ന തീരുമാനമാണിത്. പുതുതായി ജോലിക്ക് ചേർന്നിട്ടുള്ളവർക്കും വലിയ അവസരങ്ങൾ ഇത് തുറന്നിടുന്നു. ഇന്ത്യയുടെ വികസിത രാഷ്ട്രം എന്ന സ്വപ്നത്തിലേക്കുള്ള യാത്രയുടെ പ്രധാന നിമിഷമാണ് 2025ലെ ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്ന ബജറ്റ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും യുവാക്കൾക്ക് പുതിയ മേഖലകൾ തുടർന്നിടുകയും രാജ്യത്തിൻറെ ഭാവി വളർച്ചയെ നയിക്കാൻ യുവാക്കളെ പ്രാപ്തരാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കപ്പൽ നിർമ്മാണ മേഖലയ്ക്ക് വ്യവസായ പദവി നൽകിയതിലൂടെ ഒട്ടേറെ പേർക്ക് തൊഴിലും കപ്പലിന്റെ നിർമ്മാണവും പ്രോത്സാഹിപ്പിക്കപ്പെടും. ടൂറിസം മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരാൻ ബജറ്റി നാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 01, 2025 7:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Budget 2025: 'നിർമല സീതാരാമൻ അവതരിപ്പിച്ചത് ജനങ്ങളുടെ ബജറ്റ് ;വികസിത രാജ്യത്തിലേക്കുള്ള വഴിതെളിക്കുന്നു'; പ്രധാനമന്ത്രി