കൊറോണ വൈറസ് ബാധ: പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉന്നതതലയോഗം വിളിച്ചു

സിവിൽ ഏവിയേഷൻ മന്ത്രാലയം ഉൾപ്പെടെയുള്ള മറ്റ് മന്ത്രാലയങ്ങൾ സ്വീകരിക്കുന്ന വിവിധ പ്രതിരോധ നടപടികളും പ്രിൻസിപ്പൽ സെക്രട്ടറി അവലോകനം ചെയ്തു.

News18 Malayalam | news18
Updated: January 25, 2020, 10:22 PM IST
കൊറോണ വൈറസ് ബാധ: പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉന്നതതലയോഗം വിളിച്ചു
Corona Virus
  • News18
  • Last Updated: January 25, 2020, 10:22 PM IST
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അദ്ദേഹത്തിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായി ഉന്നതതലയോഗം വിളിച്ചു. ചൈനയിൽ കൊറോണ വൈറസ് ബാധ പൊട്ടി പുറപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതലയോഗം വിളിച്ചത്. കൊറോണ വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളും തയ്യാറെടുപ്പുകളും മറ്റും പ്രിൻസിപ്പൽ സെക്രട്ടറിയെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

രോഗത്തെ പ്രതിരോധിക്കാൻ ആശുപത്രികളിൽ നടത്തിയിരിക്കുന്ന തയ്യാറെടുപ്പ്, ലബോറട്ടറി തയ്യാറെടുപ്പ്, ദ്രുത പ്രതികരണ സംഘങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ, അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി മന്ത്രാലയം ഏറ്റെടുത്ത വിപുലമായ നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിശദീകരണം നൽകി.

സിവിൽ ഏവിയേഷൻ മന്ത്രാലയം ഉൾപ്പെടെയുള്ള മറ്റ് മന്ത്രാലയങ്ങൾ സ്വീകരിക്കുന്ന വിവിധ പ്രതിരോധ നടപടികളും പ്രിൻസിപ്പൽ സെക്രട്ടറി അവലോകനം ചെയ്തു.

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച ആദ്യ ഇന്ത്യക്കാരിക്ക് ചികിത്സക്കായി വേണ്ടത് ഒരു കോടി രൂപ

വിവിധ കേന്ദ്ര മന്ത്രാലയങ്ങളുമായും സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേർന്ന് നടത്തുന്ന ഏകോപന പ്രവർത്തനങ്ങളിലൂടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യ - കുടുംബകാര്യ മന്ത്രാലയം അധികൃതർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉറപ്പ് നൽകി.

ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി 115 വിമാനങ്ങളിൽ നിന്നായി എത്തിയ 20,000 പേരെ ഇതുവരെ പരിശോധിച്ചു കഴിഞ്ഞു. വൈറസ് പരിശോധനകൾ നടത്തുന്നതിനായി നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബുകൾ പൂർണ്ണമായും സജ്ജീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാന, ജില്ലാ ആരോഗ്യ അതോറിറ്റികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി, സിവിൽ ഏവിയേഷൻ സെക്രട്ടറി തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
First published: January 25, 2020, 10:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading