'ട്രിപ്പിൾ ലോക്ക് ഡൗൺ മലപ്പുറത്തിന് ഗുണം ചെയ്തു; ഇതേ നില തുടർന്നാൽ ഒരാഴ്ച കൊണ്ട് കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധിക്കും': കളക്ടർ
Last Updated:
ഒന്നു മുതൽ അഞ്ചുവരെ അംഗങ്ങളുള്ള വീടുകളിൽ ഒരു ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂം ഉൾപ്പെടെ രണ്ട് റൂമുകളും രണ്ടു ബാത്ത് റൂമുകളും ഉണ്ടെങ്കിൽ മാത്രമേ ഹോം ക്വാറന്റീൻ അനുവദിക്കുകയുള്ളു.
മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ കൊണ്ട് മലപ്പുറം ജില്ലയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു എന്ന് കളക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ്. ഇതേ നില തുടരുകയാണെങ്കിൽ ഒരാഴ്ച കൊണ്ട് ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കളകടർ ന്യൂസ് 18നോട് പറഞ്ഞു.
എങ്ങിനെ ആണു ജില്ലയിൽ രോഗവ്യാപനം കൂടുന്നത് എന്ന് മനസിലാക്കാൻ ലോക്ക്ഡൗൺ സഹായിച്ചു. പുറത്ത് നിന്ന് അല്ല വീടുകൾക്ക് ഉള്ളിൽ നിന്നാണ് വ്യാപനം നടന്നത്. രോഗബാധിതരായ ആളുകൾ വീടുകൾക്ക് ഉള്ളിൽ ക്വാറന്റീൻ പാലിക്കാത്തതാണ് കാരണം.
അതുകൊണ്ട് തന്നെ നിഷ്കർഷിക്കുന്ന സൗകര്യങ്ങൾ ഇല്ലാത്ത വീടുകളിൽ ഇനി ക്വാറന്റീൻ അനുവദിക്കില്ല. കോവിഡ് സ്ഥിരീകരിച്ചവരെ നിർബന്ധമായും കോവിഡ് കേന്ദ്രങ്ങളിലേക്ക് മാറ്റും. ജില്ലയിൽ ആവശ്യത്തിന് സൗകര്യം ഇപ്പൊൾ ഉണ്ടെന്നും 10,000 ബെഡ് വരെ ഒരുക്കാൻ ആണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും കളക്ടർ അറിയിച്ചു.
advertisement
മലപ്പുറത്ത് ഹോം ക്വാറന്റീന് പുതിയ നിർദേശങ്ങൾ
പത്തിൽ കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അല്ലെങ്കിൽ ഡൊമിസിലിയറി കെയർ സെന്ററിലേക്കോ മാറണം. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ സ്റ്റിക്കർ പതിക്കുമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്നുണ്ട്.
ഒന്നു മുതൽ അഞ്ചുവരെ അംഗങ്ങളുള്ള വീടുകളിൽ ഒരു ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂം ഉൾപ്പെടെ രണ്ട് റൂമുകളും രണ്ടു ബാത്ത് റൂമുകളും ഉണ്ടെങ്കിൽ മാത്രമേ ഹോം ക്വാറന്റീൻ അനുവദിക്കുകയുള്ളു. ആറുമുതൽ എട്ട് അംഗങ്ങൾ വരെ ഉള്ള വീടുകളിലാണെങ്കില്‍ ഒരു ബാത്ത് അറ്റാച്ച്ഡ് റൂം ഉൾപ്പെടെ മൂന്നു റൂമുകളും മൂന്നു ബാത്റൂമുകളും ഉണ്ടെങ്കിൽ മാത്രം ഹോം ക്വാറന്റീന് അനുമതിയുള്ളു.
advertisement
9, 10 അംഗങ്ങളുള്ള വീടുകളിൽ ഒരു ബാത്ത് അറ്റാച്ച്ഡ് റൂം ഉൾപ്പെടെ നാല് റൂമുകളും നാല് ബാത്റൂമുകളും ഉണ്ടെങ്കിൽ മാത്രമേ ഹോം ക്വാറന്റീൻ അനുവദിക്കൂ. 'പൊലീസ്, കുടുംബശ്രീ, ആശ വർക്കർ, ആർ ആർ ടി വളണ്ടിയർമാർ എന്നിവർ വീടുകളിൽ കൃത്യമായി പരിശോധന നടത്തും. സൗകര്യം ഉണ്ടോ എന്നും ക്വാറന്റീൻ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും ഇവർ വിലയിരുത്തും. അതിന് ശേഷമാകും നടപടികൾ നിർദ്ദേശിക്കുക' - കളക്ടർ പറഞ്ഞു.
advertisement
കൂടുതൽ പേരിൽ പരിശോധന നടത്തുന്നത് കൊണ്ട് സാമൂഹ്യവ്യാപനം നടന്നോ എന്ന് അറിയാൻ കഴിയും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുന്നത് പ്രതീക്ഷ നൽകുന്നു. ഇതേ സാഹചര്യങ്ങൾ ആണെങ്കിൽ ഒരാഴ്ച കൊണ്ട് ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
'നേരത്തെ ചെയ്യുന്നതിനേക്കാൾ മൂന്നിരട്ടി ടെസ്റ്റ് ചെയ്യുന്നുണ്ട്. 22000 മുതൽ 25000 വരെ പരിശോധന ഇപ്പോൾ നടത്തുന്നു. എന്നാൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം ഇതുപോലെ ഉയരുന്നില്ല എന്നതാണ് ആശ്വാസം നൽകുന്നത്. എല്ലാം ഇതേ രീതിയിൽ മുന്നോട്ട് പോയാൽ ഒരാഴ്ച കൊണ്ട് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിക്കാം എന്നാണ് പ്രതീക്ഷ. അതേപറ്റി സർക്കാർ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്'.
advertisement
ചൊവ്വാഴ്ച 5315 പേർക്ക് രോഗം സ്ഥിരീകരിച്ചങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.57 മാത്രം ആണ്. ഇത് ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ചെറിയ നിരക്ക് ആണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 10:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ട്രിപ്പിൾ ലോക്ക് ഡൗൺ മലപ്പുറത്തിന് ഗുണം ചെയ്തു; ഇതേ നില തുടർന്നാൽ ഒരാഴ്ച കൊണ്ട് കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധിക്കും': കളക്ടർ