advertisement

Rahul Gandhi| ഹത്രാസിൽ നിന്നും പഞ്ചാബിലേക്ക്; കർഷക പ്രക്ഷോഭത്തിലും ട്രാക്ടർ റാലിയിലും രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും

Last Updated:

കാർഷിക ബില്ലുകൾക്കെതിരായ പ്രക്ഷോഭത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. വിവിധ സ്ഥലങ്ങളിലായി കർഷകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ന്യൂഡൽഹി:  ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പോകുന്നത് പഞ്ചാബിലേക്ക്. ഇന്ന് നടക്കുന്ന കർഷക പ്രക്ഷോഭത്തിലും ട്രാക്ടർ റാലിയിലും പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. കേന്ദ്രസർക്കാർ കഴിഞ്ഞ മാസം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന യാത്രയുടെ ഭാഗമായി കർഷകരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.
നിഹാൽസിങ്ങിലും ജാഗ്രോണിലും റായിക്കോട്ടിലും നടക്കുന്ന ട്രാക്ടർ റാലികളിൽ രാഹുൽ ഗാന്ധി യാത്രയുടെ ആദ്യദിനത്തിൽ പങ്കെടുക്കുമെന്ന് പ‍ഞ്ചാബ് കോൺഗ്രസ് അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങ്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.
advertisement
രാവിലെ മോഗ ജില്ലയിലെ ബധ്നികലാനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഒപ്പുശേഖരണ ക്യാംപയിന് രാഹുൽ ഗാന്ധി തുടക്കം കുറിക്കും. ഇവിടെ നിന്ന് ജാട്പുരയിലേക്ക് ട്രാക്ടർ റാലി. ലുധിയാനയിൽ മൂന്നുമണിക്ക് പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് കാർഷിക ബില്ലുകൾക്കെതിരെ ധർണ നടത്തിയിരുന്നു. ബില്ലുകൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020, അവശ്യസാധന ഭേദഗതി ബിൽ എന്നിവയാണ് കേന്ദ്രം പാസാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞ മാസം നടന്ന ദേശീയ ബന്ദിൽ റെയിൽ ഗതാഗതം അടക്കമുള്ളവ തടസ്സപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Rahul Gandhi| ഹത്രാസിൽ നിന്നും പഞ്ചാബിലേക്ക്; കർഷക പ്രക്ഷോഭത്തിലും ട്രാക്ടർ റാലിയിലും രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും
Next Article
advertisement
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement