ന്യൂഡൽഹി: കേരളത്തിനും പഞ്ചാബിനും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പൗരത്വനിമയഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കി. ഇതില്‍ പ്രതിഷേധിച്ച ബിജെപി നിയമസഭാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നിയമസഭയുടെ നടുത്തളത്തിലേക്കിറങ്ങി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളവും പഞ്ചാബും നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സമ്മേളനത്തിൽ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേള്‍ക്കാന്‍ തയാറാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഒരു പുനര്‍ചിന്ത വേണമെന്ന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്- സച്ചിൻ പറഞ്ഞു.
നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും നിയമവുമായി മുന്നോട്ടുപോകുമെന്നാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നത്. വിഷയത്തിലെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം കൂടി കേട്ടതിനുശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നാലാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ ഇടപെടാൻ അവകാശമില്ലെന്ന വാദമാണ് കേന്ദ്ര സര്‍ക്കാർ ഉയർത്തുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.