വാഹനങ്ങളിൽ VIP ചിഹ്നങ്ങളോ അടയാളങ്ങളോ സ്ഥാനപ്പേരുകളോ വേണ്ട; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

ആംബുലൻസുകൾക്കും അഗ്നിശമന സേനാ വാഹനങ്ങൾക്കും ഉത്തരവിൽ ഇളവ് നൽകി.

News18 Malayalam | news18-malayalam
Updated: January 25, 2020, 1:50 PM IST
വാഹനങ്ങളിൽ VIP ചിഹ്നങ്ങളോ അടയാളങ്ങളോ സ്ഥാനപ്പേരുകളോ വേണ്ട; 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
(പ്രതീകാത്മക ചിത്രം)
  • Share this:
നിരത്തുകളിലെ വിഐപി സംസ്കാരത്തിന് സഡൻ ബ്രേക്കിട്ട് കോടതി. വാഹനങ്ങളിൽ സ്ഥാനപ്പേരോ സംഘടനകളുടെ പേരോ പ്രൊഫഷന്റെ പേരോ ചിഹ്നങ്ങളോ ഉൾപ്പെടുന്ന സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. എല്ലാ സർക്കാർ- സർക്കാർ ഇതര വാഹനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കും ഉത്തരവ് ബാധകമാണെന്ന് കോടതി വ്യക്തമാക്കി.

Also Read- ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരികെ വിളിക്കണം; പ്രമേയവുമായി രമേശ് ചെന്നിത്തല

ആർമി, പ്രസ്, നേവി, ചെയർമാൻ, വൈസ് ചെയർമാൻ എന്നിങ്ങനെ സ്ഥാനപ്പേരുകളും പ്രൊഫഷന്റെ പേരുകളും രേഖപ്പെടുത്തിയിട്ടുള്ള സ്റ്റിക്കറുകളെല്ലാം വാഹനങ്ങളിൽ നിന്നും ഉടനടി നീക്കം ചെയ്യണമെന്നും ഡിവിഷൻ ബെഞ്ച് വിധിച്ചു. ആംബുലൻസുകൾക്കും അഗ്നിശമന സേനാ വാഹനങ്ങൾക്കും ഉത്തരവിൽ ഇളവ് നൽകി. 72 മണിക്കൂറിനുള്ളിൽ എല്ലാ വാഹനങ്ങളിൽ നിന്നും ഇത്തരം സ്റ്റിക്കറുകൾ‌ നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവ്.

ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതിയിൽ നിന്നും തന്നെ തുടങ്ങണമെന്ന് ജസ്റ്റിസ് രാജീവ് ശർമയും ജസ്റ്റിസ് രത്തൻ സിംഗും വ്യക്തമാക്കി. നിയമലംഘനം നടത്തിയ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കാനും പൊലീസിന് കോടതി നിർദേശം നൽകി. ഛണ്ഡീഗഡ്, പഞ്ചകുള, മൊഹാലി എന്നീ പ്രദേശങ്ങളില്‍ ഉത്തരവ് ബാധകമാണ്. ടോൾ പ്ലാസകളിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി നിർ‌ദേശം.
First published: January 25, 2020, 1:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading