'രാമക്ഷേത്രം 2024 ജനുവരി ഒന്നിന് നിർമാണം പൂർത്തിയാക്കും; കോൺഗ്രസ് തുരങ്കം വച്ചു': കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Last Updated:

''2024 ജനുവരി ഒന്നിന് അയോധ്യയില്‍ ആകാശത്തോളം ഉയരത്തില്‍ രാമക്ഷേത്രം സജ്ജമായി നില്‍ക്കും''

 (Image: PTI)
(Image: PTI)
ന്യൂ‍ഡൽഹി: 2024 ജനുവരി ഒന്നിന് അയോധ്യയിൽ രാമക്ഷേത്രം നിർമാണം പൂർത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമാണത്തിന് തുരങ്കം വച്ചത് കോൺഗ്രസാണെന്നും സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമിക്കുകയായിരുന്നുവെന്നും അമിത് ഷാ ത്രിപുരയിൽ റാലിയില്‍ പറഞ്ഞു.
2019ല്‍ താന്‍ ബിജെപി അധ്യക്ഷനായിരുന്ന കാലത്ത് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധി രാമക്ഷേത്ര നിര്‍മാണത്തിന്റെ തീയതികള്‍ തേടാറുണ്ടായിരുന്നുവെന്നും ഷാ പറഞ്ഞു. 2024 ജനുവരി ഒന്നിന് അയോധ്യയില്‍ ആകാശത്തോളം ഉയരത്തില്‍ രാമക്ഷേത്രം സജ്ജമായി നില്‍ക്കും. ചടങ്ങിനെത്താന്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് റാലിയില്‍ പങ്കെടുത്ത അണികളോട് അദ്ദേഹം ഓര്‍മപ്പെടുത്തി.
ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയില്‍ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന ‘ജന്‍ വിശ്വാസ് യാത്ര’ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് അമിത് ഷാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. മൂന്ന് പതിറ്റാണ്ടോളം ത്രിപുര ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അദ്ദേഹം വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണകാലത്ത് അക്രമവും അതിര്‍ത്തി നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് കടത്തും മാത്രമാണ് നടന്നതെന്ന് കുറ്റപ്പെടുത്തിയ ഷാ ഇന്ന് സംസ്ഥാനത്ത് എവിടെയെങ്കിലും അക്രമവും കേഡര്‍ അധിഷ്ഠിത ഭരണവും നിലനില്‍ക്കുന്നുണ്ടോയെന്നും ചോദിച്ചു.
advertisement
advertisement
സുപ്രീംകോടതി വിധിക്ക് പിന്നാലെ 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യ ക്ഷേത്ര നിർമാണം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. രണ്ടു നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിൽ അഞ്ച് മണ്ഡപങ്ങൾ ഉണ്ടാകും. തീർത്ഥാടകർക്കായി പ്രത്യേക സൗകര്യങ്ങൾ, മ്യൂസിയം, ആർകൈവ്സ്, റിസർച്ച് സെന്റർ, ഓഡിറ്റോറിയം, കാലിത്തൊഴുത്ത്, പൂജാരികൾക്കുള്ള മുറികൾ തുടങ്ങിയവയും സജ്ജമാക്കും.
2019 നവംബറിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് തർക്കഭൂമി ക്ഷേത്രത്തിന്റേതാണെന്ന് വിധിക്കുകയായിരുന്നു. അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി മുസ്ലിം പള്ളി നിർമിക്കാൻ നൽകാനും കോടതി അന്ന് കേന്ദ്രത്തോട് ഉത്തരവിട്ടിരുന്നു.
advertisement
English Summary: Ram Temple in Ayodhya will be ready by January 1, next year, said Union Home Minister Amit Shah on Thursday in a big announcement in a public rally in Tripura
മലയാളം വാർത്തകൾ/ വാർത്ത/India/
'രാമക്ഷേത്രം 2024 ജനുവരി ഒന്നിന് നിർമാണം പൂർത്തിയാക്കും; കോൺഗ്രസ് തുരങ്കം വച്ചു': കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement