• HOME
  • »
  • NEWS
  • »
  • india
  • »
  • ചെന്നൈയിൽ നേരിയ ഭൂചലനം; മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുള്ള പ്രകമ്പനമോ?

ചെന്നൈയിൽ നേരിയ ഭൂചലനം; മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുള്ള പ്രകമ്പനമോ?

രണ്ട് കെട്ടിടങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ചെന്നൈയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ബുധനാഴ്ച്ച രാവിലെ അണ്ണാസാലൈ, വൈറ്റ് റോഡ് എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനമാണെന്ന ഭീതിയിൽ കെട്ടിടങ്ങളിലെ താമസക്കാർ ഇറങ്ങിയോടി. രണ്ട് കെട്ടിടങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്. തൊട്ടടുത്ത കെട്ടിടങ്ങളിലൊന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടില്ല.

    എന്നാൽ, അനുഭവപ്പെട്ടത് ഭൂചലനമാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് നടക്കുന്ന മെട്രോ നിർമാണ പ്രവർത്തനങ്ങളുടെ ശബ്ദം മൂലമുള്ള പ്രകമ്പനമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഭൂചലനം അനുഭവപ്പെട്ടെന്ന് പറയുന്ന കെട്ടിടങ്ങൾക്ക് സമീപം മറ്റൊരു കെട്ടിടം പൊളിക്കുന്നുണ്ട്. ഇതിന്റെ ശബ്ദമാകാമെന്നുമാണ് നിഗമനം.

    എന്നാൽ, ഭൂചലനമോ, പ്രകമ്പനമോ അനുഭവപ്പെടാൻ ശേഷിയുള്ള നിർമാണപ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. കൂടാതെ, ചെന്നൈയിൽ ഭൂകമ്പം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാഷണൽ സീസ്മോളജിക്കൽ സെന്ററിന്റെ രേഖകൾ വ്യക്തമാക്കുന്നു.

    Published by:Naseeba TC
    First published: