മുംബൈ: എൻസിപി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ. പ്രവർത്തകരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആത്മകഥയുടെ പ്രകാശന വേളയിൽ വെച്ച് ശരദ് പവാർ അധ്യക്ഷ സ്ഥാനത്തു നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായുള്ള പ്രഖ്യാപനത്തിൽ പ്രവർത്തകരും എൻസിപി നേതാക്കളും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആലോചിച്ച് തീരുമാനം പറയാം എന്നായിരുന്നു പവാർ അറിയിച്ചിരുന്നത്.
Also Read- ഹസ്തദാനമില്ല, കൈകൂപ്പി നമസ്കാരം; പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെ എസ് ജയശങ്കർ സ്വീകരിച്ചതിങ്ങനെ
ഇന്ന് എൻസിപിയിലെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ പവാർ അധ്യക്ഷനായി തുടരണമെന്ന പ്രമേയം ഐകകണ്ഠേന പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി തീരുമാനം പവാർ പിൻവലിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.