ഇടുക്കി: എറണാകുളം മഹാരാജാസ് ക്യാംപസിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യൂവിന്റെ വീട് ഉൾപ്പെടുന്ന വാർഡിൽ സിപിഎം മൂന്നാം സ്ഥാനത്ത്. ബിജെപി സ്ഥാനാർഥിയാണ് ഇവിടെ ജയിച്ചത്. അഭിമന്യുവിന്റെ വീട് ഉൾപ്പെടുന്ന വട്ടവട പഞ്ചായത്ത് ഭരണവും എൽഡിഎഫിന് നഷ്ടമായി.
അഭിമന്യുവിന്റെ വീട് ഉൾപ്പെടുന്ന വട്ടവട ഗ്രാമ പഞ്ചായത്തിലെ കൊട്ടക്കാമ്പൂർ ഈസ്റ്റ് വാർഡിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി വിജയിച്ചത്. ഇവിടെ സി പി എമ്മിന് മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ബി ജെ പി സ്ഥാനാർത്ഥിയായ കുപ്പുസ്വാമി 131 വോട്ട് നേടിയാണ് ഇവിടെ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസ് സ്ഥാനാർഥി ഡി ബാലമുരുകൻ 79 വോട്ടുകളാണ് നേടിയത്. എന്നാൽ, സി പി എം സ്ഥാനാർത്ഥിയായ സുബ്രഹ്മണ്യന് 55 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ.
ALSO READ:കൊല്ലത്ത് ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദിന കര്‍മ്മ പരിപാടികളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]വട്ടവട പഞ്ചായത്ത് ഭരണം എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഇടതുകോട്ടയായ വട്ടവടയിൽ ഇത്തവണ ഏഴു സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. പഞ്ചായത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി ആണ്. ബി ജെ പി മൂന്ന് സീറ്റുകൾ നേടി. എൽ ഡി എഫിന് രണ്ട് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.