രാഹുൽ ഗാന്ധിയുടെ 'വയനാട് സ്ഥാനാർഥിത്വം': പരിഹാസവുമായി സ്മൃതി ഇറാനി
Last Updated:
"അമേഠിയിലെ ജനങ്ങൾ ഓടിച്ചു.. ജനങ്ങൾ കൈവിട്ടത് കാരണം വിവിധ സ്ഥലങ്ങളിൽ നിന്ന് വിളിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെടുത്തു... ബാഗ് രാഹുൽ ബാഗ് ( ഓട് രാഹുൽ ഓട്).. എന്ന ഹാഷ്ടാഗും ചേർത്ത് സ്മൃതി ട്വിറ്ററിൽ കുറിച്ചു
ന്യൂഡൽഹി : രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വന്തം മണ്ഡലമായ അമേഠിയിലെ ജനങ്ങൾ അവഗണിച്ചതിനെ തുടർന്നാണ് കേരളത്തിലെ സ്ഥാനാർഥിത്വം രാഹുൽ സൃഷ്ടിച്ചെടുത്തതെന്നാണ് ബിജെപി നേതാവിന്റെ പരിഹാസം.
Also Read-രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമോ? കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് രാഹുൽ മത്സരിക്കണമെന്ന ആവശ്യം അവിടുത്തെ പ്രവർത്തകർ ഉന്നയിച്ചുവെന്ന കാര്യം കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല സ്ഥിതീകരിച്ചിരുന്നു. എന്നാൽ കേരളത്തിലെ വയനാട്ടിൽ നിന്നും മത്സരിക്കണമെന്ന ആവശ്യം ആദ്യം രാഹുൽ തള്ളിയതായും ചില കോൺഗ്രസ് വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. കോൺഗ്രസിന്റെ ഒരു മുഖ്യസീറ്റായ വയനാട് മണ്ഡലത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു രാഹുൽ പിന്മാറിയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രാഹുൽ മത്സരിക്കാനുള്ള സാധ്യതകൾ തള്ളിക്കളയുന്നുമില്ല.
advertisement
Also Read: 'ഉപാധികളില്ലാതെ പിന്മാറും; രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാൻ കേരളത്തിനു ലഭിച്ച സുവർണാവസരം': സിദ്ദിഖ്
ഈ അഭ്യൂഹങ്ങൾക്കിടെയാണ് സ്മൃതി ഇറാനിയുടെ പരിഹാസം. "അമേഠിയിലെ ജനങ്ങൾ ഓടിച്ചു.. ജനങ്ങൾ കൈവിട്ടത് കാരണം വിവിധ സ്ഥലങ്ങളിൽ നിന്ന് വിളിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെടുത്തു... ബാഗ് രാഹുൽ ബാഗ് ( ഓട് രാഹുൽ ഓട്).. എന്ന ഹാഷ്ടാഗും ചേർത്ത് സ്മൃതി ട്വിറ്ററിൽ കുറിച്ചു... എന്നാൽ സ്മൃതിയുടെ ഈ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
advertisement
अमेठी ने भगाया,
जगह-जगह से बुलावे का स्वांग रचाया,
क्योंकि जनता ने ठुकराया। #BhaagRahulBhaag
सिंहासन खाली करो राहुल जी कि जनता आती है pic.twitter.com/oVEox3YyHh
— Chowkidar Smriti Z Irani (@smritiirani) 23 March 2019
advertisement
ചാന്ദ്നി ചൗകിൽ നിന്ന് പരാജയപ്പെട്ടു.,. അമേഠിയിൽ നിന്നും പരാജയപ്പെട്ട് ഓടി.. പലതവണ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നിട്ടും എങ്ങനെയൊക്കെയോ എംപി ആയി.. സ്മൃതി ഇറാനിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് സുർജെവാലയും ട്വീറ്റുമായെത്തി. ചാന്ദ്നി ചൗകിൽ നിന്ന് കപിൽ സിബലിനോടും അമേഠിയിൽ രാഹുലിനോടും മത്സരിച്ച് പരാജയപ്പെട്ട ആളാണ് സ്മൃതി.
चाँदनी चौक ने हराया,
अमेठी ने हरा कर भगाया,
जिसे बार बार जनता ने ठुकराया,
हर बार राज्य सभा से संसद का रास्ता पाया,
अब अमेठी ने हार की हैट्रिक का मौहाल बनाया।#BhaagSmritiBhaag https://t.co/ek5O5Xr2Rj
— Randeep Singh Surjewala (@rssurjewala) 23 March 2019
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2019 7:52 AM IST