ചോക്ലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

Last Updated:

വീഡിയോ വൈറലായതോടെ വിദ്യാർത്ഥിനിയെ ആളുകൾ കളിയാക്കാൻ തുടങ്ങി. പിന്നാലെ അപമാനം സഹിക്കാനാവാതെ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊൽക്കത്ത: ചോക്ലേറ്റ് മോഷ്ടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ നാണക്കേട് ഭയന്ന് വിദ്യാർഥിനി ജീവനൊടുക്കി. പശ്ചിമബംഗാളിൽ അലിപുർദുവാരിലാണ് സംഭവം. മൂന്നാം വർഷ ബിരുദ വിദ്യാര്‍ഥനിയാണ് ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിനിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സെപ്തംബർ 29 ന് പെൺകുട്ടി സഹോദരിയുമൊത്ത് പ്രദേശത്തെ ഒരു ഷോപ്പിംഗ് മാളിലേക്ക് പോയിരുന്നുവെന്നും ചോക്ലേറ്റ് മോഷ്ടിക്കുന്നതിനിടെ കടയുടെ മാനേജർ പിടികൂടിയിരുന്നു. പിന്നീട് വിദ്യാർത്ഥിനി ചോക്ലേറ്റിന്റെ വില നൽകുകയും സ്റ്റോർ അധികൃതരോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
കടയിലുണ്ടായിരുന്ന ചിലര്‍ സംഭവത്തിന്റെ വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ വിദ്യാർത്ഥിനിയെ ആളുകൾ കളിയാക്കാൻ തുടങ്ങിയെന്ന് ഇരയുടെ കുടുംബം പറഞ്ഞു. പിന്നാലെ അപമാനം സഹിക്കാനാവാതെ ജീവനൊടുക്കിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
advertisement
അതേസമയം വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു.പെൺകുട്ടിയുടെ ആത്മഹത്യയെത്തുടർന്ന് രോഷാകുലരായ ആളുകൾ ഷോപ്പിംഗ് മാളിന് പുറത്ത് പ്രകടനം നടത്തുകയും ചെയ്തു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/India/
ചോക്ലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement