advertisement

തിരിച്ചടിക്കാൻ 12 നാൾ കാത്തിരുപ്പ്; 21 മിനിറ്റ് നീണ്ട രണ്ടാം മിന്നലാക്രമണം

Last Updated:

ഭീകരാക്രമണം കഴിഞ്ഞ് പന്ത്രണ്ടാം നാൾ ഇന്ത്യൻ സേന തിരിച്ചടിച്ചു

ഫെബ്രുവരി 14നായിരുന്നു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ ജെയ്ഷ് ഇ മുഹമ്മദ് ഭീകരാക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച മാരുതി ഈക്കോ ജവാൻമാരുടെ വാഹന വ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. 40 ജവാന്മാരുടെ വീരമൃത്യുവിന് കനത്ത വിലനൽകേണ്ടിവരുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നൽകി. ഭീകരാക്രമണം കഴിഞ്ഞ് പന്ത്രണ്ടാം നാൾ ഇന്ത്യൻ സേന വാക്ക് പാലിച്ചു.
Also Read- 'ഇന്ത്യയുടെ വജ്രാ'യുധം; എന്താണ് മിറാഷ് 2000?
> പാക് അധിനിവേശ കശ്മീരിലെയും പാകിസ്താനിലെയും മൂന്നു ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമ നടപടി നീണ്ടത് 21 മിനിറ്റ്
> ബലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാമ്പുകളിലാണ് 1000 കിലോയോളം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് 12 മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്
> പുലർച്ചെ 3.45നാണ് ആക്രമണം ആരംഭിച്ചത്. ആദ്യം ബലാക്കോട്ടിൽ.
> മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം
advertisement
‌> ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു
> ഡൽഹിയിൽ നിന്ന് 740 കിലോമീറ്ററും ഇസ്ലാമാബാദിൽ നിന്ന് 200 കിലോമീറ്ററും അകലെയാണ് ബലാകോട്ട്
> കൻഹാർ നദിയുടെ തീരത്തുള്ള ബാലാകോട്ട് ജയ്ഷ് ഇ മുഹമ്മദിന്റെ 100 ലേറെ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്
> 200 മുതൽ 300 ഭീകരർ വരെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോർട്ടുകൾ
> ഇന്ത്യന്‍ വിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് ആയുധങ്ങള്‍ വര്‍ഷിച്ചുവെന്ന് രാവിലെ ആറുമണിയോടെ പാകിസ്താൻ തന്നെയാണ് വിവരം പുറത്തുവിട്ടത്. 11.30ഓടെ ഇന്ത്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
advertisement
> ആക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
> തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
> പാക് പ്രത്യാക്രമണ സാധ്യത മുൻനിർത്തി വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പാകിസ്താൻ തിരിച്ചടിച്ചാൽ ശക്തിയോടെ ചെറുക്കാനാണ് നിർദ്ദേശം
advertisement
> വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് വാർത്താസമ്മേളനം നടത്തി
> ജനവാസകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിട്ടില്ലെന്ന് സെക്രട്ടറി
> തിരിച്ചടിക്കാൻ തയാറെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി
> പാകിസ്താൻ- ചൈന വിദേശകാര്യമന്ത്രിമാർ ടെലിഫോൺ സംഭാഷണം നടത്തി.
> ആക്രമണത്തെ നേരിടാൻ പാകിസ്താൻ എഫ്16 വിമാനങ്ങൾ തയാറായെങ്കിലും മിറാഷ് വിമാനങ്ങളുടെ കൂട്ടംകണ്ട് പിൻവാങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ
> ഇന്ത്യാ- പാക് അതിർത്തിപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
തിരിച്ചടിക്കാൻ 12 നാൾ കാത്തിരുപ്പ്; 21 മിനിറ്റ് നീണ്ട രണ്ടാം മിന്നലാക്രമണം
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement