ഇന്റർഫേസ് /വാർത്ത /India / അനധികൃത സ്വത്ത് സമ്പാദന കേസിൽ തഹസിൽദാർ അറസ്റ്റിൽ; ഇടനിലക്കാരനിൽ നിന്ന് കത്തിച്ച 5 ലക്ഷം രൂപ പിടിച്ചെടുത്തു

അനധികൃത സ്വത്ത് സമ്പാദന കേസിൽ തഹസിൽദാർ അറസ്റ്റിൽ; ഇടനിലക്കാരനിൽ നിന്ന് കത്തിച്ച 5 ലക്ഷം രൂപ പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ടിആര്‍എസ് എംപി കവിത മാലോത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ വച്ചാണ് മൂവരും കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ തഹസിൽദാർ അറസ്റ്റിലായി. നാഗർകൂർനൂൾ ജില്ലയിലെ വേലന്ദണ്ട മണ്ഡലത്തിലെ

സൈദുലു എന്ന തഹസിൽദാരെയാണ് ആന്റി കറപ്ഷൻ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരനായ എം‌പി ‌പി വെങ്കടയ്യ ഗൗഡിനെയും അറസ്റ്റ് ചെയ്തു. തെളിവുകൾ നശിപ്പിക്കുന്നതിനും ആന്റി കറപ്ഷൻ ബ്യൂറോയിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി വെങ്കടയ്യ ഗൗഡ കൈക്കൂലിയായി ലഭിച്ച 5 ലക്ഷം രൂപ കത്തിച്ചു.

ഇത് രാജസ്ഥാനിൽ നടന്ന സംഭവത്തിന് സമാനമാണ്. തെളിവുകൾ നശിപ്പിക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനുമായി രാജസ്ഥാനിൽ റവന്യൂ ഉദ്യോഗസ്ഥൻ ഗ്യാസ് സ്റ്റൗവിൽ വച്ച് 20 ലക്ഷം രൂപ കത്തിച്ചിരുന്നു. ഇതേ രീതിയിലാണ് തഹസിൽദാറിന്റെ ഇടനിലക്കാർ പൊലീസിന്റെ പിടിയിലാകാതിരിക്കാൻ നോട്ടുകൾ കത്തിച്ചത്.

ആന്റി കറപ്ഷൻ ബ്യൂറോ അധികൃതർ ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ 70 ശതമാനവും കത്തി നശിച്ച നോട്ടുകൾ കണ്ടെത്തി. ഉദ്യോഗസ്ഥർ ഇയാളെ കൈയോടെ പിടികൂടി കത്തിച്ച പണം പിടിച്ചെടുത്തു. 500 രൂപയുടെ ബണ്ടിലുകൾ 70 ശതമാനം കത്തിച്ചതായി എ സി ബി ഡിഎസ്പി പറഞ്ഞു. ഇരുവരും അറസ്റ്റിലായതോടെ പരാതിക്കാർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.

നാലുപേരിൽ ഒരാൾ ആപ്പുകൾക്ക് വെബ് ക്യാം, മൈക്രോഫോൺ അനുമതി നൽകുന്നെന്ന് പഠനം

വെൽദണ്ട മണ്ഡലിലെ ബൊല്ലമ്പള്ളിയിൽ ഒരു ക്രഷിംഗ് യൂണിറ്റിനായി രംഗ റെഡ്ഡി ജില്ലയിലെ തലകോണ്ടപാലി മണ്ഡൽ സ്വദേശിയായ രാമവത് റാമുലു സർപഞ്ച് ഓൺലൈനായി അപേക്ഷ സമർപ്പിച്ചു. മാർച്ച് 18ന് ബന്ധപ്പെട്ട ഖനന ഉദ്യോഗസ്ഥർക്ക് അനുബന്ധ രേഖകളും സമർപ്പിച്ചു. ഇത് റവന്യൂ ഉദ്യോഗസ്ഥരെ 25ന് അറിയിച്ചു. തുടർന്ന് സർപഞ്ച് അനുമതിക്കായി സമീപിച്ചപ്പോൾ, സർവേയ്ക്ക് ശേഷം എൻ‌ഒസി നൽകുന്നതിന് തഹസിൽദാർ സൈദുലു 6 ലക്ഷം രൂപ ആവശ്യപ്പെടുകയും 5 ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. വെൽദണ്ട മണ്ഡലത്തിലെ ചേദുരുപ്പള്ളിയിലുള്ള മുൻ വൈസ് എംപിപി വെങ്കടയ്യ ഗൗഡിന് തുക നൽകാനാണ് സൈദുലു ആവശ്യപ്പെട്ടത്.

മികച്ച സവിശേഷതകളുമായി മഹിന്ദ്ര എക്‌സ്‌ യു വി 500; ഇന്ത്യൻ വിപണിയിൽ ഉടൻ

ഏപ്രിൽ ഒന്നിനാണ് ഇടനിലക്കാരനെ കുടുക്കാൻ അധികൃതർ തീരുമാനിച്ചത്. പൊലീസ് പിടിയിലാകുമെന്ന് സംശയം തോന്നിയതോടെ വെങ്കടയ്യ ഗൗഡ് നോട്ട് വീട്ടിൽ തന്നെ കത്തിക്കുകയായിരുന്നു. എൽ‌ബി നഗറിലെ സായ് ഭവാനി നഗറിലെ സെയ്‌ദുലുവിന്റെ വസതിയിലും വേലന്ദണ്ട മണ്ഡൽ ഓഫീസിലും വെങ്കടയ്യ ഗൌഡിന്റെ വസതിയിലും എസിബി ഒരേസമയം റെയ്ഡ് നടത്തി.

സൈദുലുവിന്റെ അനധികൃത സ്വത്തുക്കൾ കണ്ടെത്തിയതായി എസിബി അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട സൈദുലു, വെങ്കയ്യ ഗൌഡ് എന്നിവർക്കെതിരെ കേസെടുത്തു. ഇതിനിടയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ അഴിമതിക്കിരയായ ചിലർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.

കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) എംപിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. ടിആര്‍എസ് എംപി കവിത മാലോത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ വച്ചാണ് മൂവരും കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്.

First published:

Tags: Corruption, Corruption case, Corruption Charges, Corruption in Kerala