HOME /NEWS /money / മികച്ച സവിശേഷതകളുമായി മഹിന്ദ്ര എക്‌സ്‌ യു വി 500; ഇന്ത്യൻ വിപണിയിൽ ഉടൻ

മികച്ച സവിശേഷതകളുമായി മഹിന്ദ്ര എക്‌സ്‌ യു വി 500; ഇന്ത്യൻ വിപണിയിൽ ഉടൻ

Mahindra XUV 500

Mahindra XUV 500

ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്‌യുവിയിലെ സസ്‌പെന്‍ഷന്റെ ഒരുക്കം. അതുകൊണ്ടു തന്നെ ഓൺ റോഡിലും, ഓഫ്‌ റോഡിലും എക്‌സ്‌ യു വി 500 ഒരുപോലെ മികച്ചതായിരിക്കും.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മഹിന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ എക്‌സ്‌ യു വി 500 - ന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ. കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങളോടെ ആറ് നിറങ്ങളിലാണ് കാർ വിപണിയിൽ ലഭ്യമാകുക.

    മഹിന്ദ്ര ആൻഡ് മഹിന്ദ്രയിലെ ഓട്ടോ ഡിവിഷൻ സി ഇ ഒ വിജയ് നാക്റ ഇന്ത്യയിലെ പ്രധാനപ്പെട്ട ഓട്ടോമോട്ടീവ് പബ്ലിക്കേഷന് നൽകിയ അഭിമുഖത്തിലാണ് മഹിന്ദ്ര എക്‌സ്‌ യു വി 500 - ന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് സംസാരിച്ചത്. പുതിയ മഹിന്ദ്ര എക്‌സ്‌ യു വി 500 എസ്‌യുവി ജൂലൈ 2021 ഓടെ വിപണിയിൽ എത്തുമെന്നാണ് വിവരങ്ങൾ.

    സ്വന്തമായി ഒരു ഇലക്ട്രിക് മോട്ടോർ സൈക്കിൾ നിർമിച്ച് കേരളത്തിൽ നിന്നുള്ള യുവാവ്; വീഡിയോ വൈറലാവുന്നു

    Covid 19| കോവിഡ് കേസുകൾ വർദ്ധിച്ചു; ബംഗളൂരുവിൽ 144 പ്രഖ്യാപിച്ചു

    ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌ യു വിക്ക് നിലവിലെ മോഡലിനെ അപേക്ഷിച്ച് കുറച്ച് മാറ്റങ്ങൾ ഉണ്ടായിരിക്കും. 2011ല്‍ അവതരിച്ച എക്‌സ്‌ യു വി 500 ഇതിനോടകം തന്നെ രണ്ടു തവണ പുതുക്കിയിരുന്നു. അതുകൊണ്ട് തന്നെ എസ്‌ യു വിയുടെ മൂന്നാം തലമുറ ഫേസ് ലിഫ്റ്റ് പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയിൽ ഉള്ളത്. ബംബറിലേക്ക് ഇറങ്ങി നില്‍ക്കുന്ന വലിയ ഗ്രില്ല് തന്നെയാണ് മഹിന്ദ്ര എക്‌സ്‌ യു വി 500 - ന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്.

    ബൈക്ക് പ്രേമികൾ അറിഞ്ഞോ? ഏപ്രിലിൽ ആറ് പുതിയ ബൈക്കുകൾ വിപണിയിൽ എത്തും

    'പിണറായിയേക്കാൾ അല്ല; രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകും': ഇ ശ്രീധരൻ

    ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം എക്‌സ്‌ യു വി 500 - ന്റെ ക്യാബിൻ മുമ്പത്തേതിനേക്കാൾ വലുപ്പം കൂടിയതായിരിക്കില്ല പക്ഷേ പ്രീമിയം ആയിരിക്കും. ഡ്യുവൽ ടോൺ പെയിന്റ് സ്‌കീമും സെന്റർ കൺസോളിനായി ഗ്ലോസി ഫിനിഷും മഹിന്ദ്ര വാഗ്ദാനം ചെയ്യുന്നു. 18 ഇഞ്ചാണ് എക്‌സ്‌ യു വി 500 അലോയ് വീലുകളുടെ വലുപ്പം.

    ഹോണ്ട ആക്ടീവയെ ഇലക്ട്രിക് വാഹനമാക്കി മാറ്റി മഹാരാഷ്ട്രയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ

    2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനാണ് മഹിന്ദ്ര എക്‌സ്‌ യു വി 500 - ന്റെ മറ്റൊരു പ്രത്യേകത. 2.2 ലിറ്റര്‍ പെട്രോള്‍ പതിപ്പും ഇതിൽ ഉണ്ട്. എക്‌സ്‌ യു വി 500 ഉള്‍പ്പെടുന്ന ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ പെട്രോള്‍ എന്‍ജിനായിരിക്കും ഇതെന്നാണ് മഹിന്ദ്ര അവകാശപ്പെടുന്നത്. എന്നാൽ, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമേ പെട്രോള്‍ പതിപ്പിലുള്ളൂ.

    എക്‌സ്‌ യു വി 500 ഡീസൽ പതിപ്പിൽ 15.4 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്‌ദാനം ചെയ്യുമ്പോൾ പെട്രോള്‍ പതിപ്പ് 14 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ച വെക്കും. ഇന്ധന ടാങ്കിന്റെ ശേഷി 70 ലിറ്റര്‍ ആണ്. ആറ് സ്‌പീഡ്, ഓട്ടോമാറ്റിക് ഗിയർ ബോക്‌സ് ഓപ്‌ഷനുകൾ ഡീസൽ മോഡലിൽ തിരഞ്ഞെടുക്കാൻ കഴിയും.

    സ്‌മാർട്ട്‌വാച്ച് കണക്‌ടിവിറ്റി, സ്‌റ്റബിലിറ്റി കൺട്രോൾ, എമർജൻസി കോൾ ഫംഗ്‌ഷൻ, നാല് ടയറുകളിലും നൽകുന്ന ഡിസ്‌ക്ക് ബ്രേക്ക് തുടങ്ങിയവയെല്ലാം ഈ മോഡലിന്റെ മറ്റ് പ്രധാന സവിശേഷതകൾ ആണ്. 7.0 ഇഞ്ച് വലുപ്പത്തിലുള്ള ടച്ച് സ്‌ക്രീൻ ഈ മോഡൽ നൽകുന്നു. മഹിന്ദ്ര എക്‌സ്‌ യു വി 500 ഡബ്ല്യൂ 5, മഹിന്ദ്ര എക്‌സ്‌ യു വി 500 ഡബ്ല്യൂ 7, മഹിന്ദ്ര എക്‌സ്‌ യു വി 500 ഡബ്ല്യൂ 9 എന്നീ വകഭേദങ്ങളാണ് വരാനിരിക്കുന്നത്.

    ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്‌യുവിയിലെ സസ്‌പെന്‍ഷന്റെ ഒരുക്കം. അതുകൊണ്ടു തന്നെ ഓൺ റോഡിലും, ഓഫ്‌ റോഡിലും എക്‌സ്‌ യു വി 500 ഒരുപോലെ മികച്ചതായിരിക്കും.

    മഹിന്ദ്ര XUV500, മഹിന്ദ്ര എക്‌സ്‌ യു വി 500, മഹിന്ദ്ര എക്‌സ്‌ യു വി 500 ഡബ്ല്യൂ 5, മഹിന്ദ്ര എക്‌സ്‌ യു വി 500 ഡബ്ല്യൂ 7, മഹിന്ദ്ര എക്‌സ്‌ യു വി 500 ഡബ്ല്യൂ 9, Mahindra XUV500 India launch , Mahindra XUV500, Mahindra, Mahindra SUV

    First published:

    Tags: Auto, Mahindra, Mahindra XUV 500