advertisement

നാലുപേരിൽ ഒരാൾ ആപ്പുകൾക്ക് വെബ് ക്യാം, മൈക്രോഫോൺ അനുമതി നൽകുന്നെന്ന് പഠനം

Last Updated:

ആപ്പുകളുടെ സേവനം ലഭിക്കാൻ പല തരത്തിലുള്ള അനുമതികൾ നാം നൽകേണ്ടതായി വരും. എന്നാൽ, അൽപ്പം മുൻകരുതലോടെ ആപ്പുകളെ സമീപിച്ചാൽ സുരക്ഷാഭീഷണി കുറയ്ക്കാനാകും.

ഇന്റർനെറ്റ് ഉപഭോക്താക്കളിൽ നാലുപേരിൽ ഒരാൾ വീതം ആപ്പുകൾക്കും മറ്റുമായി വെബ്ക്യാം, മൈക്രോഫോൺ എന്നിവയിലേക്കുള്ള പ്രവേശന അനുമതി നൽകുന്നതായി പഠനം. രാജ്യാന്തര തലത്തിൽ 15000 ആളുകളിൽ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. അതേസമയം, വെബ്ക്യാമിലേക്ക് പ്രവേശനാനുമതി നൽകുന്നതിനെ തുടർന്ന് ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് മഹാഭൂരിപക്ഷം പേരും ബോധവാൻമാരാണെന്നും പഠനം പറയുന്നു. 10 ൽ ആറുപേരും തങ്ങൾ അറിയാതെ വെബ്ക്യാമിലൂടെ മറ്റ് ചിലർ നരീക്ഷിക്കുണ്ടെന്ന് വ്യാകുലപ്പെടുന്നു. അപകടകാരിയായ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്ന് 60 ശതമാനം പേരും കരുതുന്നതായും സൈബർ സുരക്ഷാ സ്ഥാപനമായ കാസ്പെർകി നടത്തിയ പഠനം വിശദീകരിക്കുന്നു. മഹാമാരിയെ തുടർന്ന് വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ് ഫോമുകൾ വലിയ പ്രചാരം നേടിയ സഹചര്യത്തിലാണ് കണ്ടെത്തലുകൾ പുറത്ത് വരുന്നത്.
ജോലി ആവശ്യങ്ങൾക്കും, വിനോദത്തിനും, സാമൂഹിക ഇടപെടലുകൾക്കുമെല്ലാം വിവിധ തരം ആപ്പുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓരോരുത്തർക്കും ഉപയോഗിക്കേണ്ടി വന്നത്. അതിനാൽ ആപ്പുകൾക്കും മറ്റും വ്യാപകമായി ഇത്തരം അനുമതികൾ നൽകേണ്ടതായി വന്നു. 25 മുതൽ 34 വയസ് വരെ പ്രായമുള്ളവരിൽ 27 ശതമാനം പേരും നിരന്തരം ഇത്തരം അനുമതികൾ നൽകുന്നതായാണ് കണ്ടെത്തൽ. എന്നാൽ, പ്രായമായവർ ഇക്കാര്യത്തിൽ പിന്നിലാണ്. പഠനത്തിന്റെ ഭാഗമായ 55 വയസിൽ ഉൾപ്പെട്ട 38 ശതമാനം പേരും ആപ്പുകൾക്കും മറ്റും ഇത്തരത്തിലുള്ള യാതൊരു അനുമതികളും നൽകിയിട്ടില്ല എന്നാണ് പ്രതികരിച്ചത്.
advertisement
അതേസമയം ഓൺലൈനിലെ സുരക്ഷയെ സംബന്ധിച്ചും സൈബർ ഭീഷണികളെക്കുറിച്ചും കൂടുതൽ ആളുകൾ ബോധവാൻമാരാണെന്ന നിരീക്ഷണമാണ് കാസ്പർകിയുടെ കൺസ്യൂമർ പ്രൊഡക്ട് മാർക്കറ്റിംഗ് ഹെഡ് മരീന ടിട്ടോവ പങ്കു വച്ചത്. മൈക്രോഫോൺ, വെബ്ക്യാം എന്നിവക്ക് അനുമതി നൽകുന്നതിന് മുമ്പ് മുൻകരുതൽ നടപടികളെക്കുറിച്ച് ഉപഭോക്താക്കാൾ ഇന്ന് ചിന്തിക്കുന്നതായും അവർ പറഞ്ഞു.
ആപ്പുകളുടെ സേവനം ലഭിക്കാൻ പല തരത്തിലുള്ള അനുമതികൾ നാം നൽകേണ്ടതായി വരും. എന്നാൽ, അൽപ്പം മുൻകരുതലോടെ ആപ്പുകളെ സമീപിച്ചാൽ സുരക്ഷാഭീഷണി കുറയ്ക്കാനാകും. ഏതൊക്കെ തരത്തിലുള്ള അനുമതികളാണ് ആപ്പുകൾ ചോദിക്കുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ വേണം.
advertisement
ഉദാഹരണത്തിന്, വീഡിയോ കോളുമായി ബന്ധപ്പെട്ട ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ഫോണിലെ ക്യാമറയിലേക്കുള്ള പ്രവേശന അനുമതി ചോദിച്ചാൽ അതിൽ കാര്യമുണ്ടെന്ന് മനസിലാക്കാം. അതേസമയം നിങ്ങളുടെ മൈക്രോഫോണുമായി ബന്ധമുളള ഒരു സേവനവും നൽകാത്ത ആപ്പ് അതിലേക്കുള്ള അനുമതി ചോദിക്കുകയാണെങ്കിൽ അനാവശ്യമായ ഒന്നാണിതെന്നും മനസിലാക്കാം.
വെബ് ക്യാം ഉപയോഗം സുരക്ഷിതമാക്കാനും നിരവധി വഴികൾ ഉപഭോക്താക്കൾക്ക് തേടാവുന്നതാണ്. വെബ് ക്യാം ഉപയോഗിക്കാത്ത അവസരത്തിൽ ലളിതമായ വെബ് ക്യാം കവറുകൾ പ്രയോജനപ്പെടുത്താമെന്ന് കാസ്പർകി വിശദീകരിക്കുന്നു. പിസി, മാക്, ആൻഡ്രോയിഡ്, ഐഒഎസ് ഉൾപ്പടെ ഒന്നിലധികം ഉപകരണങ്ങൾക്ക് അനുയോജ്യമായ മികച്ച സുരക്ഷിതത്വം നൽകുന്ന സെക്യൂരിറ്റി സൊലൂഷനുകൾ ഉപയോഗപ്പെടുത്താം എന്നും പഠനം പറയുന്നു.
advertisement
Cyber Security, Microphone, Webcam, App, Microphone, സൈബർ സുരക്ഷ,വെബ് ക്യാം, ആപ്പ്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
നാലുപേരിൽ ഒരാൾ ആപ്പുകൾക്ക് വെബ് ക്യാം, മൈക്രോഫോൺ അനുമതി നൽകുന്നെന്ന് പഠനം
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement