'തണ്ണിമത്തനി'ൽ ഒരുമിച്ച് മോദിയും ട്രംപും; പശ്ചാത്തലമായി താജ് മഹലും
Last Updated:
താജ് മഹലിന്‍റെ പശ്ചാത്തലത്തിൽ മോദിയുടെയും ട്രംപിന്‍റെയും രൂപങ്ങൾ തണ്ണിമത്തനിൽ കൊത്തിയെടുക്കാൻ ഏകദേശം രണ്ടു മണിക്കൂർ സമയം വേണ്ടിവന്നു
തേനി: യു എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് സ്വീകരണമൊരുക്കാൻ വ്യത്യസ്ത രീതിയിലുള്ള ഒരുക്കങ്ങളാണ് രാജ്യമെമ്പാടും നടക്കുന്നത്. ട്രംപും ഭാര്യ മെലാനിയ ട്രംപും നയിക്കുന്ന 12 അംഗ യുഎസ് സംഘം തിങ്കളാഴ്ചയാണ് ഇന്ത്യയിൽ സന്ദർശനത്തിനായി എത്തുന്നത്. അഹമ്മദാബാദിൽ വിമാനമിറങ്ങുന്ന ട്രംപ് അഹമ്മദാബാദിനു പുറമേ ആഗ്ര, ന്യൂഡൽഹി എന്നീ സ്ഥലങ്ങളും സന്ദർശിക്കും.
ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി വിവിധ തരത്തിലുള്ള ഒരുക്കങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. തേനിയിൽ നിന്നുള്ള കലാകാരനായ എം ഇളഞ്ചേശൻ തണ്ണിമത്തനിൽ ട്രംപിന്‍റെയും മോദിയുടെയും രൂപം കൊത്തിയെടുത്താണ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് സ്വാഗതമേകിയത്. പഴങ്ങളിൽ രൂപങ്ങൾ കൊത്തിയെടുക്കുന്നതിൽ പ്രശസ്തനായ ഇളഞ്ചേശൻ താജ് മഹലിന്‍റെ പശ്ചാത്തലത്തിലാണ് മോദിയുടെയും ട്രംപിന്‍റെയും രൂപങ്ങൾ തണ്ണിമത്തനിൽ കൊത്തിയെടുത്തിരിക്കുന്നത്.
'നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് അറിയാൻ ട്രംപ് രണ്ടു ദിവസത്തേക്ക് ഇന്ത്യ സന്ദർശിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. താജ് മഹലിന്‍റെ പശ്ചാത്തലത്തിൽ മോദിയുടെയും ട്രംപിന്‍റെയും രൂപങ്ങൾ തണ്ണിമത്തനിൽ കൊത്തിയെടുക്കാൻ ഏകദേശം രണ്ടു മണിക്കൂർ സമയം വേണ്ടിവന്നു.' - ഇളഞ്ചേശൻ വ്യക്തമാക്കി.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും കഴിഞ്ഞവർഷം തമിഴ് നാട് സന്ദർശിച്ചപ്പോഴും അവരുടെ രൂപങ്ങൾ ഇളഞ്ചേശൻ തണ്ണിമത്തനിൽ കൊത്തിയിരുന്നു. ഫെബ്രുവരി 24ന് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തുന്ന ട്രംപ് അന്നു തന്നെ താജ് മഹൽ സന്ദർശിക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 23, 2020 10:41 AM IST







