'നാൻ തിരുപ്പിയടിച്ചാ ഉങ്കളാൽ താങ്കമാട്ടേൻ'; ബി.ജെ.പിക്ക് സ്റ്റാലിൻ മറുപടി

Last Updated:

കലൈഞ്ജറുടെ വാക്കുകളിലൂടെ ബി.ജെ.പിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

എം.കെ സ്റ്റാലിന്‍
എം.കെ സ്റ്റാലിന്‍
ചെന്നൈ: ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ, ജോലി നൽകാൻ കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ തമിഴ്നാട് വൈദ്യുതി – എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ മുതി‍ർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അറസ്റ്റിനേയും ബി.ജെ.പിയേയും രൂക്ഷമായി സ്റ്റാലിൻ രംഗത്തെത്തിയത്.
അതേസമയം, ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും.
മലയാളം വാർത്തകൾ/ വാർത്ത/India/
'നാൻ തിരുപ്പിയടിച്ചാ ഉങ്കളാൽ താങ്കമാട്ടേൻ'; ബി.ജെ.പിക്ക് സ്റ്റാലിൻ മറുപടി
Next Article
advertisement
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രായേൽ
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രായേൽ
  • ഇസ്രായേൽ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു.

  • ഹമാസ്-ലഷ്‌കർ-ഇ-തൊയ്ബ ബന്ധം ശക്തമാകുന്നതായി ഇസ്രായേൽ ആരോപിച്ചു.

  • ഇറാന്റെ ആഗോള സ്വാധീനവും ഭീകരവിരുദ്ധ നയങ്ങളും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.

View All
advertisement