എടപ്പാടി പളനി സ്വാമി 'അവിഹിത സന്തതി'യെന്ന് ഡിഎംകെ നേതാവ്; വികാരധീനനായി പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി
- Published by:Asha Sulfiker
- news18-malayalam
Last Updated:
'മുഖ്യമന്ത്രിയുടെ പദവി വഹിക്കുന്ന ഒരാൾ പോലും ഇത്തരം നിന്ദ്യമായ തരത്തിൽ ആക്ഷേപിക്കപ്പെടുമ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കടുത്ത ഭാഷയിൽ വ്യക്തിപരമായി അധിക്ഷേപിച്ച് ഡിഎംകെ എംപി എ.രാജ. പളനിസ്വാമിയുടെ അമ്മയെ മോശമാക്കുന്ന തരത്തിൽ എ.രാജ നടത്തിയ പ്രസ്താവന ഇതിനോടകം തന്നെ വിവാദങ്ങൾക്ക് വഴിവച്ചിട്ടുമുണ്ട്. പളനിസ്വാമിയുടെയും ഡിഎംകെ അധ്യക്ഷൻ സ്റ്റാലിന്‍റെയും രാഷ്ട്രീയ ജീവിതത്തെ താരതമ്യം ചെയ്തായിരുന്നു രാജയുടെ പ്രസ്താവന.
'നിയമാനുസൃതമായി ജനിച്ച പൂർണ്ണ പക്വതയെത്തിയ ഒരു കുഞ്ഞാണ് സ്റ്റാലിൻ എന്നാൽ അവിഹിത ബന്ധത്തിൽ ജനിച്ച പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിനെപ്പോലെയാണ് പളനിസ്വാമി' എന്നായിരുന്നു രാജയുടെ വാക്കുകൾ. ഏറെ വിമർശനങ്ങൾക്ക് വഴിവച്ച ഈ പ്രസ്താവനയോട് വളരെ വികാരധീനനായാണ് പളനിസ്വാമി പ്രതികരിച്ചത്.
സമൂഹത്തിൽ ഉന്നത പദവി വഹിക്കുന്നവരാണ് അമ്മമാർ അവർക്കെതിരെ നിന്ദ്യമായ പരാമർശം നടത്തുന്നവരെ ദൈവം ശിക്ഷിക്കുന്നമെന്നാണ് ഇടറിയ ഭാഷയിൽ ദുഃഖം വെളിവാക്കി കൊണ്ട് തന്നെ പളനിസ്വാമി പ്രതികരിച്ചത്. 'ധനികയോ ദരിദ്രയോ ആകട്ടെ, അമ്മയ്ക്ക് സമൂഹത്തിൽ വളരെ ഉയർന്ന പദവി തന്നെയാണ് ഉള്ളത്. അമ്മയ്‌ക്കോ സ്ത്രീകൾക്കോ എതിരായി അപമാനകരമായ പരാമർശങ്ങൾ നടത്തുന്ന ഏതൊരാൾക്കും ദൈവം തീർച്ചയായും ശിക്ഷ നൽകും' എന്നായിരുന്നു വാക്കുകൾ.
advertisement
TN CM EPS emotionally breaks down about DMK MP A Raja’s derogatory remarks about his mother. Campaigning in Thiruvotriyur he said just because an ordinary person who is not from a big family has become 1/2 pic.twitter.com/f81DQUgycV
— Savukku_Shankar (@savukku) March 28, 2021
advertisement
നോര്‍ത്ത് ചെന്നൈയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തന്‍റെ അമ്മയ്ക്കെതിരെ എതിർപാർട്ടി നേതാവ് നടത്തിയ നിന്ദ്യമായ പരാമർശങ്ങൾക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി പ്രതികരിച്ചത്. 'മുഖ്യമന്ത്രിയുടെ പദവി വഹിക്കുന്ന ഒരാൾ പോലും ഇത്തരം നിന്ദ്യമായ തരത്തിൽ ആക്ഷേപിക്കപ്പെടുമ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും' എന്നായിരുന്നു പളനിസ്വാമിയുടെ ചോദ്യം.
'ഇത്തരം ആളുകള്‍ അധികാരം പിടിച്ചെടുത്താൽ നമ്മുടെ സ്ത്രീകളുടെയും അമ്മമാരുടെയും അവസ്ഥ എന്തായി തീരും' എന്ന ചോദ്യവും ഉന്നയിച്ച പളനിസ്വാമി, എ.രാജയെപ്പോലുള്ള ആളുകൾക്ക് ബാലറ്റിലൂടെ മറുപടി നൽകണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.
advertisement
വിവാദ പരാമർശങ്ങൾക്കെതിരെ എഐഎഡിഎംകെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രാജയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ രാജയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവർത്തകരും പിഎംകെ ഉൾപ്പെടെയുള്ള സഖ്യ പാർട്ടികളുടെ പ്രവർത്തകരും ഞായറാഴ്ച തമിഴ്‌നാട്ടിലെ നിരവധി പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.
രാജയെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിലക്കണമെന്നും എ.ഐ.എ.ഡി.എം.കെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 29, 2021 10:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എടപ്പാടി പളനി സ്വാമി 'അവിഹിത സന്തതി'യെന്ന് ഡിഎംകെ നേതാവ്; വികാരധീനനായി പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി