ജമ്മു ബസ് സ്റ്റാൻഡിൽ ഗ്രനേഡ് ആക്രമണം; 17കാരൻ കൊല്ലപ്പെട്ടു; 32 പേർക്ക് പരുക്ക്
Last Updated:
ജമ്മു: ജമ്മു നഗരത്തിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ 17കാരൻ കൊല്ലപ്പെട്ടു. 32 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ മുഹമ്മദ് ഷരീഖ് ആണ് കൊല്ലപ്പെട്ടത്ഭീകരാക്രമണമാണെന്നാണ് സംശയം. ഗ്രനേഡ് എറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുൽഗാമിലെ അർഹാൻ എന്നയാളാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇയാൾ ഏതെങ്കിലും ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.
ബസ് സ്റ്റാന്‍ഡിനകത്തുവെച്ച് ഒരു ബസിന്‍റെ അടിയിലുണ്ടായിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പ്രദേശം പൊലീസ് വലയത്തിലാണ്. കഴിഞ്ഞ മെയ് മാസത്തിന്ശേഷം ജമ്മുവിലെ ബസ് സ്റ്റാൻഡിലുണ്ടായ മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്. ജമ്മുവിലെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണ് തുടരെ തുടരെ ആക്രമണം നടക്കുന്നതെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. പരുക്കേറ്റവരിൽ 11 പേർ കശ്മീർ സ്വദേശികളാണ്. രണ്ട് പേർ ബിഹാറികളാണ്. ഛത്തീസ്ഗഡ്, ഹരിയാന സ്വദേശികളും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 07, 2019 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മു ബസ് സ്റ്റാൻഡിൽ ഗ്രനേഡ് ആക്രമണം; 17കാരൻ കൊല്ലപ്പെട്ടു; 32 പേർക്ക് പരുക്ക്