മുംബൈ: വെള്ളിയാഴ്ച അതിരാവിലെ മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീ പിടുത്തത്തിൽ 13 രോഗികൾ വെന്തു മരിച്ചു. പൽഘാർ ജില്ലയിലെ വാശി വിഹാർ മുൻസിപ്പൽ പരിധിയിലുള്ള വിഹാറിലെ കോവിഡ് ആശുപത്രിയിലാണ് തീ പിടുത്തം ഉണ്ടായത്. വിഹാറിലെ വിജയ് വല്ലഭ് കോവിഡ് കെയർ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്.
പുലർച്ചെ മൂന്നു മണിയോടു കൂടിയാണ് ആശുപത്രി ഐ സി യുവിൽ തീപിടുത്തം ഉണ്ടായത്. അതേസമയം, തീപിടുത്തത്തെ തുടർന്ന് അവശനിലയിലായ മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
വാക്സിൻ ചലഞ്ച് | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഒരു ദിവസം എത്തിയത് 22 ലക്ഷം രൂപ
ഐ സി യുവിലെ എ സി യൂണിറ്റിലെ ഷോർട് സർക്യൂട് ആണ് തീ പിടുത്തത്തിന് കാരണമായത് എന്നാണ് കരുതുന്നത്. ചികിത്സയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 17 കോവിഡ് രോഗികളാണ് ഐ സി യുവിൽ ഉണ്ടായിരുന്നത്.
COVID 19 | ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കാനഡ
അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം പ്രതിദിന രോഗികളുടെ എണ്ണം 67, 000 ത്തിന് മുകളിൽ ആയിരുന്നു മഹാരാഷ്ട്രയിൽ.
'അവിഹിത ബന്ധ'ത്തിന് പ്രതികാരമായി ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ കഞ്ചാവ് വെച്ച ഭാര്യ കുടുങ്ങി
തീ പിടുത്തം ഉണ്ടായ ആശുപത്രി ഐ സി യുവിൽ 17 കോവിഡ് രോഗികൾ ആയിരുന്നു ഉണ്ടായിരുന്നത്. ചികിത്സയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണ്.
കേന്ദ്ര സഹായത്തിന് കാത്തു നില്‍ക്കില്ല; സംസ്ഥാനം കോവിഡ് വാക്സിന് വാങ്ങുമെന്ന് മുഖ്യമന്ത്രി
നാസികിലെ ഡോ സാകിർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 22 രോഗികൾ മരിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ഓക്സിജൻ ടാങ്കറിൽ ലീക്ക് ഉണ്ടായതിനെ തുടർന്ന് ആയിരുന്നു നാസികിലെ ആശുപത്രിയിൽ കൂട്ടമരണം സംഭവിച്ചത്.
Covid 19 | കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സഹായിക്കനായി അധ്യാപകരും
ആശുപത്രിയിൽ ഓക്സിജൻ സൂക്ഷിക്കുന്ന ടാങ്കറിൽ ലീക്ക് ഉണ്ടായതിനെ തുടർന്നാണ് ഓക്സിജൻ വിതരണം തടസ്സപ്പെട്ടതെന്നും മരണങ്ങൾ സംഭവിച്ചതെന്നും നാസിക് ജില്ല കളക്ടർ സുരാജ് മാന്ധരേ പറഞ്ഞു. ഓക്സിജൻ ലീക്കിനെ തുടർന്ന് ഓക്സിജൻ വിതരണം 30 മിനിറ്റ് തടസപ്പെട്ടു. ഓക്സിജൻ വിതരണം തടസപ്പെട്ടത് കാരണം മരിച്ച രോഗികളെല്ലാം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നവർ ആയിരുന്നു.
അതേസമയം, കഴിഞ്ഞദിവസം ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 3.14 ലക്ഷം. ലോകത്തിൽ ഇത്രയധികം രോഗികൾ ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് ആദ്യമായാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.