ന്യൂഡൽഹി: പാർലമെന്‍റിൽ വീണു പരിക്കേറ്റ ശശി തരൂർ എം.പി വീൽചെയറിൽ ഇന്ന് ലോക്സഭയിലെത്തി. തനിക്ക് സംഭവിച്ച താൽക്കാലിക വൈകല്യം ഭിന്നശേഷിക്കാരുടെ കാര്യത്തിൽ നമ്മൾ എത്ര സജ്ജമാണെന്ന് കാര്യത്തിൽ കണ്ണ് തുറപ്പിക്കുന്നതാണെന്ന് ശശി തരൂർ പറഞ്ഞു, പാർലമെന്‍റിലേക്ക് പ്രവേശിക്കാൻ ഭിന്നശേഷിക്കാർക്ക് ഒരു റാംപ് മാത്രമാണുള്ളതെന്നും, അത് ഒമ്പതാം നമ്പർ കവാടത്തിലാണെന്നും ശശി തരൂർ പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബർ 16നാണ് ശശി തരൂർ എം.പിയ്ക്ക് പാർലമെന്‍റിൽവെച്ച് വീണു പരിക്കേറ്റത്. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി ശശി തരൂർ എം.പി അന്ന് ഫേസ്ബുക്കിൽ അറിയിച്ചിരുന്നു.
Also Read- ശശി തരൂർ എം.പിയ്ക്ക് പാർലമെന്‍റിൽവെച്ച് വീണു പരിക്കേറ്റു
പാർലമെന്‍റിൽവെച്ച് പടിയിറങ്ങുന്നതിനിടെയാണ് കാൽ വഴുതി വീണതെന്നും ശശി തരൂർ വ്യക്തമാക്കി. വീഴ്ചയിൽ കാൽ ഉളുക്കിയത് ആദ്യം കാര്യമാക്കിയില്ലെങ്കിലും വേദന മൂർച്ഛിച്ചതോടെ ചികിത്സ തേടുകയായിരുന്നുവെന്നും ശശി തരൂർ വ്യക്തമക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.