'ദേശീയ തലത്തിൽ വിഷയം ഉയർത്തേണ്ടതുണ്ടോ?'; തിരുപ്പതി ലഡു വിവാദത്തിൽ കൊമ്പ് കോർത്ത് പ്രകാശ് രാജും പവൻ കല്ല്യാണും

Last Updated:

ദേശീയതലത്തിൽ സനാതന ബോർഡുകൾ രൂപീകരിക്കണമെന്ന പവൻ കല്യാണിന്റെ ആഹ്വാനത്തിന് പ്രകാശ് രാജ് നൽകിയ മറുപടിയിൽ നിന്നാണ് ഇരുവരും തമ്മിലുള്ള വാക് പോര് ആരംഭിക്കുന്നത്.

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ വിവാദം പലവിധത്തിൽ ആളിക്കത്തുകയാണ്. ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായ പവൻ കല്യാണും സോഷ്യൽ മീഡിയയിൽ കൊമ്പ് കോർക്കുകയാണ്.
തിരുപ്പതി ക്ഷേത്രത്തിലെ വിഷയമുയർത്തിപ്പിടിച്ചുകൊണ്ട് ഭാരതത്തിലെ ക്ഷേത്രങ്ങളിലെല്ലാം ആചാര സംരക്ഷണത്തിനായി ദേശീയതലത്തിൽ ബോർഡുകൾ സ്ഥാപിക്കണമെന്ന് പവൻ കല്യാൺ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പ്രകാശ് രാജ് മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് ആരംഭിക്കുന്നത്.
ദേശീയതലത്തിൽ സനാതന ബോർഡുകൾ സ്ഥാപിക്കണമെന്ന് പവൻ കല്യാണിന്റെ ആഹ്വാനത്തിന് മറുപടിയായി വിഷയം ദേശീയതലം വരെ ഉയർത്തേണ്ടതുണ്ടോ ഈ വിഷയത്തിൽ അന്വേഷണമാണ് ആവശ്യം എന്നും പ്രകാശരാജ് മറുപടി നൽകി.
ഇതിന് പ്രകാശ് രാജിനുള്ള മറുപടി പവൻ കല്യാൺ നൽകിയത് മാധ്യമങ്ങളിലൂടെ ആയിരുന്നു. സനാതനധർമ്മത്തിനെതിരായ പ്രശ്നങ്ങളിൽ താൻ ശബ്ദമുയർത്തേണ്ടതില്ലേ.. പ്രകാശ് രാജിനോട് ബഹുമാനം ഉണ്ട് എന്നാൽ അദ്ദേഹം എന്തിനാണ് തന്നെ വിമർശിക്കുന്നതെന്ന് തനിക്കറിയില്ലെന്നും പവൻ കല്യാൺ പ്രതികരിച്ചു.
advertisement
സിനിമ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഒന്നുകിൽ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്നും പവൻ കല്യാൺ വ്യക്തമാക്കി. തുടർന്ന് ഇതിന് മറുപടിയെ പ്രകാശ് രാജ് വീണ്ടും എത്തി.
എക്സിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. പവൻ കല്യാണിന്റെ വാർത്താസമ്മേളനം കണ്ടുവെന്നും താൻ പറഞ്ഞതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. താനിപ്പോൾ വിദേശത്ത് ഷൂട്ടിങ്ങിലാണ് പവൻ കല്യാണിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
'ദേശീയ തലത്തിൽ വിഷയം ഉയർത്തേണ്ടതുണ്ടോ?'; തിരുപ്പതി ലഡു വിവാദത്തിൽ കൊമ്പ് കോർത്ത് പ്രകാശ് രാജും പവൻ കല്ല്യാണും
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement