കോയമ്പത്തൂർ: ട്രാൻസ്ജെൻഡർ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സംഗീതയെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം ഒരു ബ്ലാങ്കറ്റിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കിയ നിലയിലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ സംഗീതയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് അസോസിയേഷനിലെ അംഗങ്ങള്‍ പറയുന്നത്. ഇതിൽ അസ്വാഭാവികതയും ആശങ്കയും തോന്നിയ ഇവരിൽ ചിലർ കഴിഞ്ഞ ദിവസം സംഗീത സായ് ബാബ കോളനിയിലുള്ള സംഗീതയുടെ വീട്ടിലെത്തി. എന്നാൽ ഇതിനകം തന്നെ ഇവരുടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം ഉയർന്നതോടെ പരിസരവാസികൾ പൊലീസിലും വിവരം അറിയിച്ചിരുന്നു.
Also Read-സൈപ്രസിൽ മാമോദീസ ചടങ്ങിനിടെ കുഞ്ഞിന് പരിക്ക്; വൈദികനെതിരെ പരാതിയുമായി മാതാപിതാക്കൾ
സ്ഥലത്തെത്തിയ പൊലീസാണ് സംഗീതയുടെ മൃതദേഹം കണ്ടെടുത്തത്. കഴുത്തിൽ പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇതിനായി ഉപയോഗിച്ച ആയുധം ഏതാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല എന്നാണ് പൊലീസ് പറഞ്ഞതെന്നാണ് അസോസിയേഷൻ അംഗങ്ങൾ പറയുന്നത്. സംഗീതയുടെ മൃതദേഹം തുടർന്ന് പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൃത്യത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Also Read-'ആനയെ കൊല്ലി' ട്രെയിൻ എഞ്ചിൻ കസ്റ്റഡിയിൽ; അസം വനംവകുപ്പിന്റെ 'പിടിച്ചെടുക്കൽ' അപൂർവ സംഭവം
കോയമ്പത്തൂരിലെ അറിയപ്പെടുന്ന ഒരു ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സംരഭകയുമാണ് സംഗീത. ഈയടുത്ത് ആർഎസ് പുരത്ത് 'കോവൈസ് ട്രാന്‍സ് കിച്ചൺ' എന്ന പേരില്‍ ഒരു പുതിയ റെസ്റ്ററന്‍റ് ഇവർ ആരംഭിച്ചിരുന്നു. സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങിയ ഇവിടെ ജോലി ചെയ്യുന്ന എല്ലാവരും തന്നെ ട്രാൻസ്ജെൻഡറുകളാണ്. കോവിഡ് മഹാമാരി മൂലം ദുരിതത്തിലായ തന്‍റെ കമ്മ്യൂണിറ്റിയിലെ ആളുകളെ സഹായിക്കുന്നതിനായാണ് ഇത്തരമൊരു സംരഭം അവർ തുടങ്ങിയത് തന്നെ.
Also Read- നടി കങ്കണ റണൗത്തിന് വക്കീലിൽ നിന്നും ബലാത്സംഗ ഭീഷണി
സംഗീതയുടെ കൊലപാതകികളെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യം ഉന്നയിച്ച് ഇവരുടെ കമ്മ്യൂണിറ്റി അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ വിഭാഗങ്ങള്‍ക്കായി നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തിയ ഒരാൾക്ക് ഇത്രയും ഭീകരമായ ഒരു അന്ത്യം ഉണ്ടായത് സഹിക്കുന്നില്ല എന്നാണ് പലരുടെയും പ്രതികരണം. കുറ്റവാളികളെ എത്രയും വേഗം തന്നെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coimbatore, Murder, Transgender, Transgender woman