നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ‌COVID 19| ഷാര്‍ജയിലെ കടലില്‍ ഒറ്റപ്പെട്ട് മലയാളികള്‍; കപ്പല്‍ അടുപ്പിക്കുന്നത് വിലക്കി അധികൃതർ

  ‌COVID 19| ഷാര്‍ജയിലെ കടലില്‍ ഒറ്റപ്പെട്ട് മലയാളികള്‍; കപ്പല്‍ അടുപ്പിക്കുന്നത് വിലക്കി അധികൃതർ

  12 ജീവനക്കാരുള്ള കപ്പലിൽ 3 പേർ മലയാളികളാണ്

  sharjah ship

  sharjah ship

  • Share this:
  എം വി ചാമ്പ്യൻ എന്ന കപ്പലാണ് ഷാർജ തുറമുഖത്ത് അടുപ്പിക്കാനാകാതെ പുറംകടലിൽ ഒറ്റപ്പെട്ട് കിടക്കുന്നത്. ഇറാനിൽ പോയി വന്നതിനാലാണ് കപ്പൽ ഷാർജ തുറമുഖത്തടുപ്പിക്കാൻ ഷാർജ അധികൃതർ അനുവദിക്കാത്തത്. മലയാളികളടക്കമുള്ള 12 പേരാണ് കപ്പലിൽ കുടുങ്ങിക്കിടക്കുന്നത്.

  ഇറാനിൽ കോവിഡ് ഭീഷണി വലിയ രീതിയിൽ നിലനിൽക്കുന്നതിനാൽ ഇറാനിൽ നിന്ന് എത്തുന്നവർക്ക് ഷാർജാ അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു. അതിനാലാണ് ഈ കപ്പലിനെയും തുറമുഖത്ത് അടുപ്പിക്കുന്നതിൽ നിന്ന് വിലക്കിയത്. അങ്ങനെ അഞ്ച് ദിവസമായി കപ്പൽ പുറംകടലിൽ ഒറ്റപ്പെട്ട് കിടക്കുകയാണ്.
  You may also like:ആശങ്കയല്ല കരുതലാണ് വേണ്ടത്; ശ്രദ്ധിക്കേണ്ടത് ഇവർ [PHOTO]കോണ്‍ഗ്രസ്സ് കിഴവന്മാരുടെ ഗ്രൂപ്പു കളിയില്‍; മുസ്ലീം ലീഗ് പോഷക സംഘടനാ നേതാവ് [NEWS]പൊലീസുകാരനെ പിടികിട്ടാപ്പുള്ളി കുത്തിപ്പരിക്കേൽപ്പിച്ചു; മറ്റൊരാൾക്ക് വയറിനു കുത്തേറ്റു [NEWS]
  കപ്പലിൽ ആകെ 12 ജീവനക്കാരാനുള്ളത്. ഇതിൽ 10 പേർ ഇന്ത്യക്കാരാണ്. 7 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും 3 പേർ മലയാളികളും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് സ്വദേശികളാണ്. ഇവരാണ് വിഡിയോ പുറത്ത് വിട്ട് കൊണ്ട് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് അഭ്യർത്ഥിച്ചത്. കപ്പലിൽ ശേഖരിച്ചിരുന്ന ഭക്ഷണവും വെള്ളവും തീർന്നെന്നും വലിയ ദുരിതമാണ് തങ്ങൾ അനുവഭിക്കുന്നതെന്നും ഇവർ പറയുന്നു.

  തിരികെ ഇറാനിലേക്ക് പോകണമെന്നാണ് ഷാർജ അധികൃതർ പറയുന്നതെന്നും എന്നാൽ കോവിഡ് ഭീഷണിയെ തുടർന്ന് ഇറാനിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് നില നിൽക്കുന്നതെന്നും സംഘം വീഡിയോയിൽ വ്യക്തമാക്കുന്നു.
  Published by:user_49
  First published: