ട്വിറ്റര്‍ കേന്ദ്ര ഐ.ടി - നിയമകാര്യ മന്ത്രിയുടെ അക്കൗണ്ട് ബ്ലോക് ചെയ്തു; ഒരു മണിക്കൂറിന് ശേഷം സജീവമാക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യുഎസ്‌എയുടെ ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമത്തിന്റെ ലംഘനമുണ്ടെന്നാരോപിച്ച് ഒരു മണിക്കൂറോളം അക്കൗണ്ട് ബ്ലോക് ചെയ്തുവെന്നാണ് മന്ത്രിയുടെ പോസ്റ്റ്
ന്യൂഡല്‍ഹി: കേന്ദ്ര ഐ.ടി - നിയമകാര്യ മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക് ചെയ്തു. ഒരു മണിക്കൂറിന് ശേഷം അക്കൗണ്ട് വീണ്ടും സജീവമാക്കി. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കു വെച്ചത്. വളരെ വിചിത്രമായ ഒരു കാരും ഇന്ന് സംഭവിച്ചു. യുഎസ്‌എയുടെ ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമത്തിന്റെ ലംഘനമുണ്ടെന്നാരോപിച്ച് ഒരു മണിക്കൂറോളം അക്കൗണ്ട് ബ്ലോക് ചെയ്തുവെന്നാണ് മന്ത്രിയുടെ പോസ്റ്റ് . പിന്നീട് ട്വിറ്റർ തന്നെ അക്കൗണ്ട് പ്രവർത്തന സജ്ജമാക്കിയെന്നും മന്ത്രി വ്യകതമാക്കി. കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിൽ പുതിയ ഐടി നിയമവുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെയാണ് സംഭവം.
നേരത്തെഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തത് ചർച്ചയായിരുന്നു. നീക്കം ചെയ്ത് മണിക്കൂറുകൾക്ക് ശേഷം പുനഃസ്ഥാപിക്കുകയായിരുന്നു. സ്വകാര്യ അക്കൗണ്ട് ആറ് മാസത്തോളമായി നിഷ്ക്രിയമായിരുന്നുവെന്നും ഇതേ തുടർന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടതെന്നുമാണ് ഉപരാഷ്ട്രപതിയുടെ ഓഫീസിന്റെ പ്രതികരണം. നേരത്തെ ട്വിറ്ററിനുള്ള നിയമപരിരക്ഷ കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീർത്തികരവുമായ ഉള്ളടക്കത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനൽ നടപടി സ്വീകരിക്കാനും കഴിയുന്ന തരത്തിലാണ് പരിരക്ഷ ഒഴിവാക്കിയത്.
advertisement
2021 ഫെബ്രുവരി 25 ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഐടി നിയമ ഭേദഗതി രാജ്യത്തെ എല്ലാ സമൂഹമാധ്യമങ്ങൾക്കും ബാധന കമാണ്. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം, നയം എന്നിവ പരിശോധിക്കാൻ ഇന്ത്യയിൽ നിന്ന് കൂടി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നത് ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചത്.
ഈ നിയമം നടപ്പാക്കാൻ സമൂഹമാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ ചർച്ചകൾ നടത്തി എന്നതല്ലാത നിയമവുമായി സഹകരിക്കാൻ ട്വിറ്റർ തയ്യാറായില്ല. ഇതോടെയാണ് ട്വിറ്ററിനുള്ള നിയമപരിരക്ഷ ഒഴിവാക്കിയത്. ഇടനില മാധ്യമം എന്ന പരിഗണന നഷ്ടമായ അമേരിക്കൻ കമ്പനി നിലവിൽ പ്രസാധകർ എന്ന നിലയിൽ മാത്രം കണക്കാക്കിയാണ് പ്രവർത്തിക്കുന്നത്.
advertisement

ഉപയോക്താക്കളുടെ കുറിപ്പുകൾ ടിറ്ററിന്റേതായി പരിഗണിക്കുകയും, കുറിപ്പുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികൾ ട്വിറ്ററിന് ബാധകമാകുയും ചെയ്യും.
ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീർത്തികരവുമായ ഉള്ളടക്കത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനൽ നടപടി സ്വീകരിക്കാനും കഴിയും. ജൂൺ അഞ്ചിന് ഗാസിയാബാദിൽ വൃദ്ധന് നേരെ ആറുപേർ അതിക്രമം നടത്തിയിരുന്നു.
ഗാസിയാബാദ് സംഭവത്തിന് തെറ്റായ പരിവേഷം നൽകി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവർത്തകർക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു. ടൂൾ കിറ്റ് സംഭവത്തിൽ ട്വിറ്ററിന്റെ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയെ മെയ് 31 ന് ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 25, 2021 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ട്വിറ്റര്‍ കേന്ദ്ര ഐ.ടി - നിയമകാര്യ മന്ത്രിയുടെ അക്കൗണ്ട് ബ്ലോക് ചെയ്തു; ഒരു മണിക്കൂറിന് ശേഷം സജീവമാക്കി









