സംസ്‌കൃതം മൃതഭാഷയെന്ന് ഉദയനിധി സ്റ്റാലിൻ; വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതെന്ന് ബിജെപി

Last Updated:

കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്ര സർക്കാർ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോൾ തമിഴിന് ​​150 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നെന്നും ഉദയനിധി സ്റ്റാലിൻ

News18
News18
സംസ്‌കൃതത്തെ "മൃതഭാഷ" എന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ചെന്നൈയിൽ നടന്ന ഒരു പരിപാടിയിരുന്നു കേന്ദ്ര സർക്കാർ സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിനെയും തമിഴ് ഭാഷയെ അവഗണിക്കുന്നതിനെയും വിമർശിച്ച് ഉദയനിധി സ്റ്റാലിസംസാരച്ചത്. തമിഴ് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, എന്തിനാണ് കുട്ടികളെ ഹിന്ദിയും സംസ്‌കൃതവും പഠിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയെ പരാമർശിച്ചുകൊണ്ടദ്ദേഹം ചോദച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്ര സർക്കാർ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോൾ തമിഴിന് ​​150 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നെന്നും ഉദയനിധി സ്റ്റാലിൻ ചൂണ്ടിക്കാട്ടി.കേന്ദ്രസർക്കാരിന്റെ ധനസഹായ മുൻഗണനകളെയും ഉദയനിധി ചോദ്യം ചെയ്തു.
advertisement
സംസ്കൃതത്തിനെതിെയുള്ള പരാമർശങ്ങൾ രാഷ്ട്രീയ വിവാദമായി മാറുകയും ഉദയനിധി സാംസ്കാരിക പാരമ്പര്യങ്ങളെയും മതവികാരത്തെയും അവഹേളിച്ചുവെന്ന് ബിജെപി ആരോപിക്കുകയും ചെയ്തു.  തമിഴ് സംസ്കാരം മറ്റ് ഭാഷകളെ ഇകഴ്ത്തുന്നത് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ഉദയനിധിയുടെ പരമാർശത്തിന് മറുപടിയായി ബിജെപി നേതാവും മുതെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ രംഗത്തെത്തി.
advertisement
നമുക്ക് നമ്മുടെ സ്വന്തം ഭാഷയെ വിലമതിക്കാം, പക്ഷേ തമിഴ് പോലും മറ്റ് ഭാഷകളെ താഴ്ത്താൻ അനുവദിക്കില്ലെന്നും നിങ്ങൾ ഒരു ഭാഷയെ വിലമതിക്കുന്നു എന്നതിനർത്ഥം മറ്റൊരു മാതൃഭാഷയെ താഴ്ത്തുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മുമ്പ് സനാതന ധർമ്മത്തെ അപമാനിച്ച ഉദയനിധി ഇപ്പോൾ നമ്മുടെ എല്ലാ പ്രാർത്ഥനകളിലും ഉപയോഗിക്കുന്ന ഒരു ഭാഷയെയാണ് ലക്ഷ്യമിടുന്നതെന്നും പരാമർശങ്ങഉടപിൻവലിക്കണും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
സംസ്‌കൃതം മൃതഭാഷയെന്ന് ഉദയനിധി സ്റ്റാലിൻ; വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതെന്ന് ബിജെപി
Next Article
advertisement
സംസ്‌കൃതം മൃതഭാഷയെന്ന് ഉദയനിധി സ്റ്റാലിൻ; വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതെന്ന് ബിജെപി
സംസ്‌കൃതം മൃതഭാഷയെന്ന് ഉദയനിധി സ്റ്റാലിൻ; വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതെന്ന് ബിജെപി
  • ഉദയനിധി സ്റ്റാലിൻ സംസ്‌കൃതത്തെ മൃതഭാഷയെന്ന് വിശേഷിപ്പിച്ചു.

  • കേന്ദ്ര സർക്കാർ സംസ്‌കൃതത്തിന് 2400 കോടി, തമിഴിന് 150 കോടി രൂപ അനുവദിച്ചതെന്ന് ഉദയനിധി.

  • ഉദയനിധി സംസ്‌കാരത്തെയും മതവികാരത്തെയും അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു.

View All
advertisement