• HOME
  • »
  • NEWS
  • »
  • india
  • »
  • e-sanjeevani| രാജ്യത്ത് ഇ-സഞ്ജീവനി വഴി ചികിത്സ കിട്ടിയത് 60 ലക്ഷം പേർക്ക്; ഒരുവർഷം പൂർത്തിയാക്കിയ കേന്ദ്രപദ്ധതിയെക്കുറിച്ച് അറിയാം

e-sanjeevani| രാജ്യത്ത് ഇ-സഞ്ജീവനി വഴി ചികിത്സ കിട്ടിയത് 60 ലക്ഷം പേർക്ക്; ഒരുവർഷം പൂർത്തിയാക്കിയ കേന്ദ്രപദ്ധതിയെക്കുറിച്ച് അറിയാം

രാജ്യത്തെ ആദ്യത്തെ ദേശീയ ഓൺലൈൻ ഒ പിയാണ് വ്യക്തിസൗഹൃദ ടെലി-മെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.

eSanjeevani

eSanjeevani

  • Share this:
    ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടെലി മെഡിസിൻ സേവനമായ ഇ-സഞ്ജീവനി വഴി ഇതുവരെ 60 ലക്ഷം പേർക്ക് ചികിത്സാ നിർദേശങ്ങൾ ലഭിച്ചു. 375ൽ കൂടുതൽ ഓൺലൈൻ ഒപിഡികളിലൂടെ, 40,000ത്തിൽ അധികം രോഗികൾ, 1600ൽ അധികം ഡോക്ടർമാരുടേയും സ്പെഷ്യലിസ്റ്റുകളുടേയും സേവനങ്ങൾ ദിവസേന ഉപയോഗിച്ചിട്ടുണ്ട്. ദേശീയ ടെലി മെഡിസിൻ സേവനം ഇപ്പോൾ 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാണ്.

    രാജ്യത്തെ ആദ്യത്തെ ദേശീയ ഓൺലൈൻ ഒ പിയാണ് വ്യക്തിസൗഹൃദ ടെലി-മെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്. ജനങ്ങൾക്ക്, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്, ഇ-സഞ്ജീവനിയിലൂടെ വിദഗ്ധ ആരോഗ്യ സേവനങ്ങൾ ഇപ്പോൾ ലഭ്യമാകുന്നുണ്ട്.

    Also Read- 'ഇ സഞ്ജീവനിക്ക്' ഒന്നാം പിറന്നാൾ; സേവനം നല്‍കുന്നത് 2423 ഡോക്ടര്‍മാര്‍

    1,73,734 കൺസൾട്ടേഷനുകളുമായി കേരളം ആദ്യ 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. https://esanjeevaniopd.in/ എന്ന വെബ്സൈറ്റിലും ആൻഡ്രോയിഡിലും ഇ-സഞ്ജീവനി സേവനം ലഭ്യമാണ്.

    കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 2019ൽ നവംബറിൽ 1,55,000 ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇ- സഞ്ജീവനി ആരംഭിച്ചത്. മൊഹാലിയിലെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (CDAC) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.

    ഡോക്ടർ ടു ഡോക്ടർ ടെലിമെഡിസിൻ പ്ലാറ്റ്ഫോം 20,000 ത്തോളം ആരോഗ്യ കേന്ദ്രങ്ങളിലും 30 ഓളം സംസ്ഥാനങ്ങളിലായി 1800 ലധികം ഹബ്ബുകളിലും നടപ്പാക്കി. പ്രതിരോധ മന്ത്രാലയവും ഇ-സഞ്ജീവനി ഒപിഡിയിൽ ആതിഥേയത്വം വഹിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നൂറിലധികം വിദഗ്ധ ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും രാജ്യമെമ്പാടുമുള്ള രോഗികൾക്ക് സേവനം നൽകുന്നു.

    പല സംസ്ഥാനങ്ങളിലും മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ സേവനം ഉപയോഗപ്പെടുത്തിയ സംസ്ഥാനങ്ങൾ- ആന്ധ്രാപ്രദേശ് (12,19,689), തമിഴ്‌നാട് (11,61,987), കർണാടക (10,56,447), ഉത്തർപ്രദേശ് (9,52,926), ഗുജറാത്ത് (2,67,482), മധ്യപ്രദേശ് ( 2,64,364) ബിഹാർ, (1,92,537), മഹാരാഷ്ട്ര (1,77,629), കേരളം (1,73,734), ഉത്തരാഖണ്ഡ് (1,34,214).

    ക്വറന്റീനിൽ കഴിയുന്ന രോഗികൾക്കും ഈ സംവിധാനം സഹായകമായി. ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്കുള്ള ചികിത്സകൾ ആശുപത്രിയിൽ പോകാതെ തന്നെ ഇതുവഴി ഉറപ്പുവരുത്താം. ഡോക്ടർമാർക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാർഗമാണിത്. കൺസൾട്ടേഷന് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിൽ എത്തുന്നവരുടെ മുൻ ചികിത്സാരേഖകൾ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

    Also Read- കോവിഡ് രോഗികളുടെ മുടികെട്ടി, താടി വടിച്ച് നൽകി ആരോഗ്യപ്രവർത്തകർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

    സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒ.പി. സേവനങ്ങളാണ് ഇ സഞ്ജീവനി വഴി നല്‍കുന്നത്. തുടര്‍ ചികിത്സയ്ക്കും കൊവിഡ് രോഗികള്‍ക്കും ഐസൊലേഷനിലുള്ളവര്‍ക്കും ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്.
    Published by:Rajesh V
    First published: