കിലോയ്ക്ക് വെറും ഒരു രൂപ വിലയിട്ട് വ്യാപാരികൾ; 1000 കിലോഗ്രാം ക്വാളിഫ്ലവർ റോഡിൽ തള്ളി കർഷകൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ആവശ്യക്കാര്‍ കാശില്ലാതെ തന്നെ കൊണ്ടു പോയിക്കോട്ടെ എന്നും പ്രഖ്യാപിച്ചാണ് പച്ചക്കറി റോട്ടിൽ ഉപേക്ഷിച്ചത്
ഉത്തർപ്രദേശ്: വ്യാപാരികള്‍ കിലോ ക്വാളിഫ്വവറിന് വെറും ഒരു രൂപ വില പറഞ്ഞതില്‍ പ്രതിഷേധിച്ച് പത്ത് കിന്റല്‍ ക്വാളിഫവര്‍ റോഡിലെറിഞ്ഞ് കര്‍ഷകൻ. ഉത്തര്‍പ്രദേശിലെ പിലിബിതിലാണ് സംഭവം നടന്നത്. ലൈസൻസുള്ള വ്യാപാരികള്‍ വളരെ തുച്ഛമായ വില പറഞ്ഞതില്‍ അരിശം പൂണ്ട കര്‍ഷകർ, ആവശ്യക്കാര്‍ കാശില്ലാതെ തന്നെ കൊണ്ടു പോയിക്കോട്ടെ എന്നും പ്രഖ്യാപിച്ചാണ് പച്ചക്കറി റോട്ടിലെറിഞ്ഞത്.
പിലിബിത്തിലെ ജഹാനാബാദുകാരനായ മുഹമ്മദ് സലീം എന്ന കര്‍ഷകൻ പറയുന്നത് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (APMC)വ്യാപാരികള്‍ പറഞ്ഞ തുക വണ്ടി കൂലിക്കു പോലും തികയില്ല എന്നാണ്. ഒരു ഏക്കര്‍ ഭൂമിയില്‍ കൃഷിയിറിക്കിയിരുന്നു, കൂടാതെ, വളം, ജലസേചനം, വിത്ത് തുടങ്ങിയ കാര്യങ്ങളള്‍ക്കായി 8,000 ത്തോളം രൂപം അധികം ചെലവഴിച്ചിട്ടുണ്ടെന്ന് സലീം പറയുന്നു.
കൊയ്ത്തിനും മറ്റു ഗതാഗത ആവശ്യങ്ങള്‍ക്കുമായി 4,000 രൂപ വേറെയും ചെലവാക്കി. നിലവില്‍, മാര്‍ക്കറ്റില്‍ ഒരു കിലോ ക്വാളിഫ്ലവറിന് 12 മൂതല്‍ 14 രൂപ വരെ വില വരുന്നതിനാല്‍ എട്ടു രൂപയെങ്കിലും പ്രതീക്ഷിച്ചിരുന്നതായി സലീം പറയുന്നു. ക്വാളിഫ്ലവർ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വണ്ടി കാശ് ഇല്ലാത്തതു കൊണ്ടാണ് അവ റോഡില്‍ ഉപേക്ഷിച്ചതെന്നും സലീം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
advertisement
You may also like:Farmers protest| ഡൽഹിയിൽ എന്താണ് നടക്കുന്നത്? കർഷക സമരത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് മിയ ഖലീഫ
തനിക്ക് വേറെ മാർഗമില്ലെന്നാണ് സലിം പറയുന്നത്. അടുത്ത തവണ കൃഷി ഇറക്കാനുള്ള മുടക്കുമുതല്‍ പോലും ഇത്തവണ കിട്ടിയില്ല. വൻ തുക സ്വകാര്യ ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്. സാധാരണ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ലോണുകള്‍ നല്‍കാന്‍ വിസമ്മതിച്ചതായും സലീം പറയുന്നു.
advertisement
You may also like:കർഷക സമരം; അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഉത്തരവ് ഉടൻ പാലിക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ
പ്രായമായ അമ്മയും ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളും ഇളയ സഹോദരനും അടങ്ങുന്നതാണ് സലീമിന്റെ കുടുംബം. കുടുംബം പുലർത്താൻ താനും സോഹദരനും ഇനി കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയിലാണെന്നും സലിം പറയുന്നു.
എന്നാൽ, ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ക്വാളിഫ്ലവറിന് താങ്ങുവില പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 03, 2021 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കിലോയ്ക്ക് വെറും ഒരു രൂപ വിലയിട്ട് വ്യാപാരികൾ; 1000 കിലോഗ്രാം ക്വാളിഫ്ലവർ റോഡിൽ തള്ളി കർഷകൻ








